കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളേയും സ്ത്രീകളേയും അടച്ച് ആക്ഷേപിച്ച കാര്‍ട്ടൂണിസ്റ്റിന് മോദിയുടെ വക പ്രശംസ.. എല്ലാം ഗംഭീരം

  • By Desk
Google Oneindia Malayalam News

വര്‍ഗീയ ചുവയുള്ള കാര്‍ട്ടൂണുകളിലൂടെ ട്വിറ്ററില്‍ ബിജെപിയുടെ പ്രിയങ്കരനായി മാറിയ കാര്‍ട്ടൂണിസ്റ്റിനെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീങ്ങളേയും ന്യൂനപക്ഷങ്ങളേയും അടച്ചാക്ഷേപിക്കുകയും ഹിന്ദുക്കളെ വാഴ്ത്തുകയും ചെയ്ത് ട്വിറ്ററില്‍ കാര്‍ട്ടൂണുകള്‍ പോസ്റ്റ് ചെയ്യുന്ന ക്ഷിതിജ് ബാജ്പേയ് എന്ന കാര്‍ട്ടൂണിസ്റ്റിനെ പുകഴ്ത്തിയാണ് മോദി രംഗത്തെത്തിയിരിക്കുന്നത്. മെയ് അഞ്ചിന് മാംഗ്ലൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദിയുടെ കാര്‍ട്ടൂണ്‍ തന്‍റെ ട്വിറ്റര്‍ ടൈംലൈനില്‍ ക്ഷിതിജ് പോസ്റ്റ് ചെയ്തിരുന്നു. താങ്കള്‍ ഒരു മഹാനായ കലാകാരനാണ് എന്നായിരുന്നു മോദിയുടെ പ്രശംസ.

കാര്‍ട്ടൂണിസ്റ്റ് ക്ഷിതിജ്

നിരവധി ഫോളോവേഴ്സ് ആണ് ട്വിറ്ററില്‍ ക്ഷിതിജിന് ഉള്ളത്. അതേസമയം ക്ഷിതിജ് എന്ന പേരിനപ്പുറം ഒരു വിവരങ്ങളും ഇയാളുടെ പ്രൊഫൈലില്‍ ചേര്‍ത്തിട്ടില്ല. ഇസ്ലാം മതത്തേയും സ്ത്രീകളേയും വിമര്‍ശിക്കുന്ന വര്‍ഗീയ വിഷം തുപ്പുന്ന കാര്‍ട്ടൂണുകളാണ് ഇയാള്‍ തന്‍റെ പ്രൊഫൈലിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളേയും വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലുള്ള കാര്‍ട്ടൂണുകളും ക്ഷിതിജ് പോസ്റ്റ് ചെയ്യാറുണ്ട്.

നഗ്നരായ ബോളിവുഡ് നായികമാര്‍

നഗ്നരായ ബോളിവുഡ് നായികമാര്‍

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ബോളിവുഡ് നായികമാര്‍ നടത്തിയ പ്രതിഷേധത്തേയും ഇയാള്‍ തന്‍റെ കാര്‍ട്ടൂണുകളിലൂടെ പരിഹസിച്ചിട്ടുണ്ട്. നഗ്നരായി അഭിനയിക്കുന്നവരാണ് കത്വ പെണ്‍കുട്ടിക്ക് വേണ്ടി സംസാരിക്കുന്നതെന്നായിരുന്നു ഇയാളുടെ ആക്ഷേപം. കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്കര്‍, ഹുമ ഖുറേഷി എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു ക്ഷിതിജിന്‍റെ ആക്ഷേപം.

ഞങ്ങള്‍ വേശ്യകള്‍

ഞങ്ങള്‍ വേശ്യകള്‍

അതേസമയം ഗാസിയാബാദില്‍ മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കാത്തതിനും നടിമാരെ ഇയാള്‍ വിമര്‍ശിക്കുന്നുണ്ട്. ' ഞാനൊരു ബോളിവുഡ് വേശ്യയാണ് അതുകൊണ്ട് തന്നെ മദ്രസയില്‍ ബലാത്സംഗത്തെ കുറിച്ച് പ്രതികരിക്കില്ലെന്നും ഇയാള്‍ കാര്‍ട്ടൂണിലൂടെ പറയുന്നു.

ഇസ്ലാം മതം ബോംബ്

ഇസ്ലാം മതം ബോംബ്

കാര്‍ട്ടൂണുകളില്‍ എല്ലാം തന്നെ ക്രൂരമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് ക്ഷിതിജ് നടത്തിയിരിക്കുന്നത്. ഇസ്ലാം മതത്തെ ബോംബിനോടും അതേസമയം ഹിന്ദുമതത്തെ വെള്ളരിപ്രാവിനോടും ഉപമിച്ചുള്ള കാര്‍ട്ടൂണുകളും ഇയാള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ തകര്‍ക്കുന്നത് മുസ്ലീങ്ങളാണെന്നാണ് ഇയാള്‍ തന്‍റെ കാര്‍ട്ടൂണുകളിലൂടെ പറയുന്നത്. ഒപ്പം താജ്മഹല്‍ മിനാരങ്ങളേയും തൂണുകളേയും പുരുഷ ലിംഗങ്ങളായാണ് ഇയാള്‍ വരച്ച് ചേര്‍ത്തിരിക്കുന്നത്.

മഹാനായ കലാകാരന്‍

മഹാനായ കലാകാരന്‍

ആം ആദ്മി പാര്‍ട്ടിയേയും പ്രതിപക്ഷത്തേയും അടച്ച് ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളും ക്ഷിതിജിന്‍റേതായി ഉണ്ട്. അടല്‍ ബിഹാരി വാജ്പേയേയും ഇയാള്‍ തന്‍റെ കാര്‍ട്ടൂണിലൂടെ വിമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയമായി ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇത്തരം പോസ്റ്റുകള്‍ക്കാണ് മോദി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്ന ആക്ഷേപമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തില്‍ വര്‍ഗീയ നിലപാട് പിന്‍പറ്റുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തെത്തുന്നത്.

English summary
Maker of crass, communal and misogynistic cartoons praised by PM Modi on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X