കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്കുട്ടം ചുരം അടച്ചു: ബെംഗളൂരു കണ്ണൂര്‍ പാതയില്‍ ഒരു മാസത്തേക്ക് വാഹന നിരോധനം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഉരുൾപൊട്ടലിൽ റോഡ് തകർന്ന് പോയതിനാൽ മാക്കൂട്ടം -പെരുമ്പാടി ചുരം പാത താൽക്കാലികമായി അടച്ചു.മൈസൂരു-തലശ്ശേരി സംസ്ഥാനാന്തര പാതയിൽ കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെയാണ് ഗതാഗതം നിരോധിച്ചത്. ഇതിന് പകരമായി കുടക് ജില്ലാ ഭരണകൂടം നിർദ്ദേശിച്ച ബദൽ പാതയിലും ഇന്നലെ വൈകുന്നേരം പാലം തകർന്നു വീണതോടെ ഗതാഗതം സ്തംഭിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ മാക്കൂട്ടം ചുരം റോഡ് ഒലിച്ച് പോയിരുന്നു. പുഴ റോഡിലേക്ക് കയറി ഒലിച്ചതോടെ റോഡിന്റെ ടാറിംഗ് കാണാം എന്നാൽ അടിഭാഗം പൊള്ളയായ രീതിയിൽ ആയി മാറി.16 കിലോമീറ്റർ വരുന്ന ചുരത്തിൽ 100 കണക്കിന് മരങ്ങളും കടപുഴകിയിട്ടുണ്ട്.അപകട ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് കുടക് ജില്ലാ കളക്ടർ ശ്രീവിദ്യ ഇന്നലെ രാവിലെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

karnataka

മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ തിത്തിമത്തി, ഗോണി കുപ്പ, ഹുതികേരി, കുട്ട, മാനന്തവാടി വഴി തിരിച്ച് വിടാനായിരുന്നു കലക്ടറുടെ നിർദ്ദേശം, എന്നാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിത്തിമത്തിയിൽ നിർമ്മിച്ച പുതിയ പാലം തകർന്ന് വീഴുകയായിരുന്നു.

English summary
makuttam passed closes after heavy rain and landslide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X