കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ പരിശീലനം: ഇന്ത്യയടക്കം 4രാജ്യങ്ങളുടെ സംയുക്ത നാവിക പരിശീലനം ആരംഭിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയടക്കം നാല്‌ രാജ്യങ്ങളുടെ സംയുക്ത നാവിക പരിശീലനമായ 'മലബാര്‍ പരിശിലനത്തിന്റെ ആദ്യഘട്ടം ഇന്ന്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. ഇന്ത്യക്കു പുറേമേ യുഎസ്‌, ആസ്‌ട്രേലിയ,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നാവികസേനയാണ്‌ സംയുക്ത പരീശിലനത്തിനായി ഒരുമിക്കുന്നത്‌. കഴിഞ്ഞ ഒകടോബറില്‍ ജപ്പാനിലെ ടോക്കിയോയിലും തുടര്‍ന്ന്‌ ‌ ഒകടോബര്‍ 26ന്‌ ഇന്ത്യയിലും നാല്‌ രാജ്യങ്ങളിലേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സംയുക്ത സൈനിക സഖ്യം രൂപികരിക്കാന്‍ തൂരുമാനിച്ചത്‌. ഇതിന്റെ തുടക്കമെന്നോണമാണ്‌ സംയുക്ത നാവിക പരിശീലനം നടത്താന്‍ തീരുമാനിച്ചത്‌. ഇന്ത്യയുടെ അയല്‍ രാജ്യമായ ചൈന ഇന്തോ-പസഫിക്‌ മേഖലയില്‍ നടത്തുന്ന പ്രകോപനത്തിന്‌ തിരിച്ചടിയെന്നോണമാണ്‌ മലബാര്‍ പരിശിലനത്തിന്‌ രൂപം നല്‍കിയത്‌.
നീണ്ട 13 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ആസ്‌ട്രേലിയ ഇന്ത്യയുമായി സംയുക്ത പരിശിലനത്തിന്‌ തയാറാവുന്നത്‌. ഇത്‌ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ കുതുന്നത്‌. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ഭൂമിശ്‌സ്‌തരപരമായ പ്രാധാന്യം ഇന്ന്‌ നടക്കുന്ന മലബാര്‍ പരീശീലനത്തിനുണ്ട്‌. ഇന്ത്യ ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ കണ്‍ട്രോളില്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌.

navy

ഇന്ത്യക്ക്‌ പുറമേ യു എസ്‌. ആസ്‌ട്രലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ചൈനയുമായി നയതന്ത്ര സംബന്ധമായ തര്‍ക്കത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ഒരു സംയുക്ത സൈനീക സഖ്യ രീപികരണത്തിന്‌ നാല്‌ രാജ്യങ്ങളും ചേര്‍ന്ന്‌ തീരുമാനമെടുത്തത്‌. സംയുക്ത നാവിക പരിശീനത്തിനായി ആസ്‌ട്രേലിയ എത്തുന്നു എന്നതാണ്‌ മലബാര്‍ പരിശിലനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതക.
നംവംബര്‍ 3മുതല്‍ 6വരെ മൂന്ന്‌ ദിവസമാകും മലബാര്‍ പരിശിലനത്തിന്റെ ആദ്യഘട്ടം . സംയുക്ത പരിശീലനത്തിന്റെ രണ്ടാം ഘട്ടം അറേബ്യന്‍ കടലില്‍ നവംബര്‍ 17മുതല്‍20വരെ നടക്കും.കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ രാജ്യങ്ങളിലെ നാവികര്‍ തമ്മില്‍ പരസ്‌പരം ബന്ധപ്പെടാതെയാകും രണ്ട്‌ ഘട്ടമായി നടക്കുന്ന നാവിക പരിശീലനം നടക്കുക. നാല്‌ രാജ്യങ്ങളും തങ്ങള്‍ വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ പരിശീനകാലയളവില്‍ പ്രദര്‍ശിപ്പിക്കും. യു എസിന്റെ മിസൈലുകളെ തകര്‍ക്കാന്‍ പ്രാപ്‌തിയുള്ള കപ്പലായ യു എസ്‌എസ്‌ ജോണ്‍ എസ്‌ മക്കാന്‍ ആണ്‌ മലബാര്‍ പരിശിനത്തിലെ മുഖ്യ ആകര്‍ഷണം .

Recommended Video

cmsvideo
India surprised world by testing 12 new missiles in one month | Oneindia Malayalam

English summary
Malabar exercise in bay of Bengal start today, the first phase continue in three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X