കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബിക്കടലിൽ കരുത്തിറിയിപ്പ് ഇന്ത്യയും അമേരിക്കയും: വ്യോമാഭ്യാസം നാലാം ഘട്ടത്തിലേക്ക്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- യുഎസ് നാവിക സേനയുടെ രണ്ടാംഘട്ട മലബാർ നാവികാഭ്യാസം വ്യാഴാഴ്ച അറബിക്കടലിൽ നടന്നു. ഇരു രാജ്യങ്ങളുടേയും വിമാനവാഹിനി കപ്പലുകളാണ് ഇതോടെ അണിനിരന്നത്. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രമാദിത്യ, യുഎസിന്റെ യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിന്നായി വൻതോതിൽ വിമാനങ്ങൾ പറന്നുയർന്നതായി ഇന്ത്യൻ നാവികസേന വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയില്ലതദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയില്ല

ഇന്ത്യൻ നാവികസേനയുടെ പോർവിമാനമായ മിഗ് 29കെ, യുഎസിന്റെ എഫ്- 18 എന്നിവയും നാവികാഭ്യാസത്തിന്റെ ഭാഗമായി. വടക്കൻ അറബിക്കടലിൽ ഇരു രാജ്യങ്ങളുടേയും നാവിക സേനകൾ യുദ്ധ തന്ത്രങ്ങളാണ് പയറ്റിയത്. ഇന്ത്യയുടെ മാരിടൈം പട്രോളിംഗ് വിമാനമായ പി-8 ഐ, യുഎസ്എൻ വിമാനം ഇ 2 സി എന്നിവ നടത്തിയ പരീക്ഷണം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും നാവികസേന വ്യക്തമാക്കി.

malabar-naval-exercise2-160

നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച രണ്ടാം ഘട്ട മലബാർ നാവികാഭ്യാസത്തിൽ ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നാവിക സേനകളും പങ്കാളികളായിരുന്നു. നാല് ദിവസം നീളുന്ന വ്യോഭ്യാസം നവംബർ 20നാണ് അവസാനിക്കുന്നത്. രണ്ടാം ദിനത്തിൽ ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളുടെ നാവികസേനയുടെ തീവ്രതയേറിയ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ചത്. യുദ്ധപരിശീലനത്തിനൊപ്പം നാവികാഭ്യാസവും അരങ്ങേറിയിരുന്നു.

യു‌എസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ എന്നീ നാവികസേനകളെ ഒരുമിച്ച് കൊണ്ടുവരുന്ന മൾട്ടി നാഷണൽ നാവിക അഭ്യാസമായ മലബാറിന്റെ 24-ാം പതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 2007 ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ നാല് രാജ്യങ്ങൾ പങ്കാളികളായ ക്യുഎഡി സഹകരണത്തിന്റെ ഭാഗമായി ഈ അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

ആദ്യ ഘട്ടം നവംബർ 3 മുതൽ 6 വരെ വിശാഖപട്ടണം തീരത്താണ് നടന്നത്. അറബി കടലിലെ രണ്ടാം ഘട്ടം ഡെക്ക് അധിഷ്ഠിത വിമാനങ്ങളുടെ പ്രവർത്തനങ്ങൾ, കപ്പൽ വ്യോമ പ്രതിരോധ വ്യായാമങ്ങൾ, പ്രാക്ടീസ് ടാർഗെറ്റുകളിലെ ഉപരിതല വെടിവയ്പ്പുകൾ, അന്തർവാഹിനികളെ നേരിടുന്നതിനുള്ള വ്യായാമങ്ങൾ, വിശാലമായ സമുദ്ര പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്ന മറ്റ് തന്ത്രപരമായ യുദ്ധ തന്ത്രങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നാണ് ഇന്ത്യൻ നാവിക സേന വ്യക്തമാക്കിയത്.

English summary
Malabar Exercise: Indian, US navies perform war-game in Arabian Sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X