കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ പോരാളികളുടെ പേരുകള്‍ ഒഴിവാക്കിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: മലബാര്‍ സമര ചരിത്രത്തിന്റെ ഭാഗമായ രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പിവി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് രേഖാമൂലം മറുപടി ലഭിച്ചത്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഡിയാണ് സഭയില്‍ മറുപടി നല്‍കിയത്. 387 മലബാര്‍ സമര രക്ത സാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇക്കാര്യത്തില്‍ നടപടി തുടങ്ങി എന്നായിരുന്നു വാര്‍ത്തകള്‍. കേരളത്തില്‍ നിന്ന് വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല മലബാര്‍ സമരം എന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചാരണം ഏറ്റുപിടിക്കുകയാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശനം. മലബാര്‍ സമരം ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്നാണ് ഹിന്ദുത്വ സംഘടനകളുടെ പ്രചാരണം. എന്നാല്‍ മലബാര്‍ സമര നേതാക്കളെയും രക്തസാക്ഷികളെയും കേരള സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തത്. ഇവരെ സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

a

അതിനിടെയാണ് മലബാര്‍ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമ പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നത്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ വാരിയംകുന്നനായി പൃഥ്വിരാജ് വേഷമിടും എന്നായിരുന്നു വാര്‍ത്ത. പക്ഷേ, ഈ സിനിമയില്‍ നിന്ന് പിന്നീട് സംവിധായകനും നടനും പിന്‍മാറി. വിശദീകരണവുമായി ആഷിക് അബു രംഗത്തുവരികയും ചെയ്തിരുന്നു. പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത വന്നതും. രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നു.

സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെസ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ

മുസ്ലിംദളിത് സമൂഹങ്ങളുടെ ജുഡീഷ്യറിയിലെ പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് പിവി അബ്ദുല്‍ വഹാബ് എംപി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. മുസ്ലിംകളുടെയും ദലിതുകളുടെയും ഇന്ത്യന്‍ ജുഡീഷ്യറിയിലെ മോശം പ്രാതിനിധ്യവും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും ഇന്ത്യയുടെ മനഃസാക്ഷിയെ അസ്വസ്ഥമാക്കണമെന്നാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും വ്യവസ്ഥകളും) സംബന്ധിച്ച ഭേദഗതി ബില്ലിനെ പിന്താങ്ങി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ജുഡീഷ്യറിയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഒരു സുപ്രീം കോടതി ബെഞ്ച് വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാല അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

English summary
Malabar Fighters Names Did Not Removed: Union Government Informed Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X