Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ ഗ്രൂപ്പ് രണ്ട് രാജ്യങ്ങളിലേക്ക് കൂടി... 5000 കോടിയുടെ നിക്ഷേപം!

ആഗോള ആഭരണ റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബിസിനസ് ശൃംഖല വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി 5000 കോടി രൂപയുടെ നിക്ഷേപം നടത്തും എന്നും മലബാര്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം 78,000 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നതായും കഴിഞ്ഞ വര്‍ഷം 63,000 കോടി രൂപ വരുമാനം നേടിയതായും മലബാര്‍ ഗ്രൂപ്പ് അറിയിച്ചു.

അതിന് അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെ 15 ഭൂപ്രദേശങ്ങളിലായി 60 അധിക ഷോറൂമുകള്‍ തുറന്ന് സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഈ സാമ്പത്തിക വര്‍ഷം 60 പുതിയ ഷോറൂമുകളും നിര്‍മ്മാണ യൂണിറ്റുകളും സ്ഥാപിച്ച് 78,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. ഭാവിയിലെ വളര്‍ച്ചയ്ക്ക് 5,000 കോടിയിലധികം നിക്ഷേപം നടത്താനായി സമഗ്രമായ ഒരു ബിസിനസ് തന്ത്രം ഞങ്ങള്‍ക്കുണ്ട്,' മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

Malabar Gold amp amp Diamonds

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കൂടുതല്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തും എന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ആഷര്‍ ഒ പറഞ്ഞു. ഇതോടെ മൊത്തം 22 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും മലബാര്‍ ഗ്രൂപ്പ് എത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 രാജ്യങ്ങളില്‍ ഇതിനകം സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂസിലന്‍ഡിലേക്കും അയര്‍ലന്‍ഡിലേക്കും സാന്നിധ്യം അറിയിക്കും. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നോയിഡയിലെ സെക്ടര്‍ 18 - ല്‍ ആരംഭിച്ച പുതിയ ഔട്ട്ലെറ്റ് അവരുടെ 400-ാമത് ഷോറൂമാണ്. റീട്ടെയില്‍ വളര്‍ച്ചയ്ക്കൊപ്പം, മലബാറിന്റെ ജീവനക്കാരുടെ എണ്ണം ഏകദേശം 27,250 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്.

''നോയിഡയില്‍ ഞങ്ങളുടെ 400 -ാമത്തെ ഷോറൂം തുറക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ നാഴികക്കല്ല് ഞങ്ങളുടെ വളര്‍ച്ചാ അഭിലാഷങ്ങളുടെ ഒരു തെളിവാണ്. കൂടാതെ ഇന്ത്യയിലും ആഗോളതലത്തിലും ഒന്നാം നമ്പര്‍ ആഗോള ജ്വല്ലറി റീട്ടെയിലറാകാനുള്ള ഞങ്ങളുടെ യാത്രയില്‍ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്'' ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

ഇത് 3,500 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വിശാലമായ ആഭരണ നിര്‍മ്മാണ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യതയുടെയും നിയന്ത്രണ പാലനത്തിന്റെയും അടിത്തറയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

1993 - ല്‍ സ്ഥാപിതമായത് മുതല്‍ മലബാര്‍ ഗ്രൂപ്പ് അത് പ്രവര്‍ത്തിക്കുന്ന ഓരോ രാജ്യത്തും സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങള്‍ക്കായി അറ്റാദായത്തിന്റെ 5 ശതമാനം നീക്കിവച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, പരിസ്ഥിതി സുസ്ഥിരത, സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ ഇപ്പോഴും മലബാറിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിപണിയാണെന്ന് ഇന്ത്യ ഓപ്പറേഷന്‍സ് എംഡി ആഷര്‍ ഒ അഭിപ്രായപ്പെട്ടു.

25,000ത്തിലധികം ജീവനക്കാരുടെയും 1,00,000 - ത്തിലധികം ആഭരണ ഡിസൈനുകളുടെയും ഒരു പോര്‍ട്ട്ഫോളിയോയിലൂടെ, പ്രതിവര്‍ഷം 15 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് മലബാര്‍ സേവനം നല്‍കുന്നു. ഇന്ത്യയിലുടനീളം 716 മൈക്രോ ലേണിംഗ് സെന്ററുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+