'എനിക്ക് വയ്യ...' ആത്മഹത്യയ്ക്ക് തൊട്ടമുന്‍പ് പിതാവ് മലൈകയോടും അമൃതയോടും പറഞ്ഞത്..!
മുംബൈ: നടിമാരായ മലൈക അറോറയുടേയും അമൃത അറോറയുടേയും പിതാവ് അനില്‍ കുല്‍ദീപ് മേത്ത ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. ബാന്ദ്രയിലെ തന്റെ വസതിയുടെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയാണ് അനില്‍ മേത്ത (65) മരിച്ചത്. ബോളിവുഡ് ലോകം ഏറെ ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. എന്തിനാണ് അനില്‍ ആത്മഹത്യ ചെയ്തത് എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരവുമില്ലായിരുന്നു.
ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ മരിക്കുന്നതിന് തൊട്ടുമുന്‍പ് മക്കളായ മലൈകയേയും അമൃതയേയും അനില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. അനില്‍ കുല്‍ദീപ് മേത്ത ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. സംഭവം നടക്കുമ്പോള്‍ മലൈക പൂനെയിലെ തന്റെ വീട്ടിലായിരുന്നു. പൂനെയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു താരം.

അപ്പോഴാണ് പിതാവിന്റെ ഫോണ്‍ കോള്‍ വരുന്നത്. താന്‍ ക്ഷീണിതനാണ് എന്നും നല്ല സുഖം തോന്നുന്നില്ല എന്നുമായിരുന്നു ഫോണില്‍ മലൈകയോടും അമൃതയോടും അനില്‍ പറഞ്ഞത്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം മലൈക അറോറ പിതാവിന്റെ മരണവാര്‍ത്ത അറിയിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്ക് വെക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ അനില്‍ മേത്തയുടെ ഭാര്യ ജോയ്സ് പോളികാര്‍പ്പ് ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്‌ലാറ്റിലായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ തന്റെ ഭര്‍ത്താവിന്റെ ചെരിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് ജോയ്‌സ് പറയുന്നു. ഇതോടെ അവര്‍ അദ്ദേഹത്തെ തിരഞ്ഞിറങ്ങി. എവിടേയും കണ്ടെത്താനാകാതെ വന്നപ്പോഴാണ് ജോയ്‌സ് ബാല്‍ക്കണിയിലേക്ക് പോയി നോക്കിയത്.
അപ്പോള്‍ താഴെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും ഒരു സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടു എന്നുമാണ് ജോയ്‌സ് പൊലീസിനോട് പറഞ്ഞു. 'അപ്പോഴാണ് എന്തോ വലിയ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായത്,'' ജോയ്‌സ് പറഞ്ഞു. ജോയ്സ് പോളികാര്‍പ്പ് മലയാളിയാണ്. ഇരുവരും നേരത്തെ ബന്ധം വേര്‍പെടുത്തിയിരുന്നെങ്കിലും അടുത്തിടെ വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയിരുന്നു.
മെര്‍ച്ചന്റ് നാവി ഉദ്യോഗസ്ഥനായിരുന്നു അനില്‍ മേത്ത. കഴിഞ്ഞ വര്‍ഷം അനില്‍ അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മലൈകയും അമ്മയും അദ്ദേഹത്തെ ഈ സമയം അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു അനില്‍ മേത്തയുടെ അസുഖം എന്നതില്‍ വ്യക്തതയില്ല. വര്‍ഷങ്ങളായി മുട്ടുവേദന അദ്ദേഹത്തെ അലട്ടിയിരുന്നു എന്നാണ് ജോയ്‌സ് പറയുന്നത്.












Click it and Unblock the Notifications