Get Updates
Get notified of breaking news, exclusive insights, and must-see stories!

വാലിബന്‍ ബോക്‌സോഫീസ് കുലുക്കിയോ..? മാജിക് ഫിഗര്‍ ജസ്റ്റ് മിസ്..! ആദ്യ ദിനം നേടിയത് ഇത്ര

സിനിമാപ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന മലൈക്കോട്ടെ വാലിബന്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്നു എന്നതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് വാലിബന്‍ റിലീസിന് എത്തിയത്. ജീത്തു ജോസഫിന്റെ നേരിന് ശേഷം മോഹന്‍ലാലിന്റെ റിലീസായിരുന്നു മലൈക്കോട്ടെ വാലിബന്‍. തുടര്‍ പരാജയങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ വീണ്ടും ബോക്‌സോഫീസ് കിംഗാക്കാന്‍ നേരിന് സാധിച്ചിരുന്നു.

അതിന്റെ തുടര്‍ച്ചയായിരിക്കും മലൈക്കോട്ടെ വാലിബനും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ സിനിമയ്ക്ക് ഇന്നലെ മുതല്‍ സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം എന്നതിലുപരിയായി ഒരു മാസ് പടം പ്രതീക്ഷിച്ച് വന്നവരാണ് നിരാശ പങ്ക് വെക്കുന്നത് എന്നാണ് ചിലരുടെ അഭിപ്രായം. എങ്കിലും നോട്ട് എവരിവണ്‍സ് കപ്പ് ഓഫ് ടീ എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Malaikottai Vaaliban

ഇങ്ങനെയൊക്കെ ആണെങ്കിലും ആദ്യം ദിനം തന്നെ പണം വാരിക്കൊണ്ടാണ് വാലിബന്റെ വരവ് എന്നതില്‍ സംശയമില്ല. റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളുടെ പട്ടികയിലേക്ക് വാലിബനും എത്തിയേക്കും എന്നാണ് വിവരം. ആദ്യ ദിനം മലൈക്കോട്ടെ വാലിബന്‍ 5.5 കോടി രൂപയാണ് കളക്ട് ചെയ്തത് എന്ന് സാക്‌നിക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭേദപ്പെട്ട കളക്ഷനാണ് ഇത്.

ഒഴിവ് ദിവസമായ ഇന്നും തിയേറ്ററില്‍ ആള് കയറും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. സാക്‌നിക് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വ്യാഴാഴ്ച മലൈക്കോട്ടൈ വാലിബന് മൊത്തത്തില്‍ 51.23 ശതമാനം മലയാളം ഒക്യുപന്‍സി ഉണ്ടായിരുന്നു. മോണിംഗ് ഷോകളില്‍ 59.81 ശതമാനവും ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 37.09 ശതമാനവും ഈവനിംഗ് ഷോകള്‍ക്ക് 48.62 ശതമാനവും നൈറ്റ് ഷോകള്‍ക്ക് 59.41 ശതമാനവും ഒക്യുപന്‍സി ഉണ്ടായിരുന്നു.

67.5 ശതമാനവുമായി കൊച്ചിയിലാണ് മലൈക്കോട്ടൈ വാലിബന് ഏറ്റവും കൂടുതല്‍ ഒക്യുപന്‍സി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രി ട്രാക്കര്‍ വാട്ട് ദ ഫസ് പറയുന്നതനുസരിച്ച് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ദിവസം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 4.76 കോടി രൂപയാണ് എന്നാണ്. 1980 ഷോകളിലായി 312670 ബുക്കിംഗുകള്‍ ചിത്രത്തിനുണ്ടായിരുന്നു. ഒരു മലയാള സിനിമയ്ക്ക് ഇതൊരു നല്ല ഓപ്പണിംഗ് ആണെന്നാണ് വാട്ട് ദ ഫസ് പറയുന്നത്.

എന്നിരുന്നാലും കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ പട്ടികയ്ക്ക് അടുത്തെങ്ങും വാലിബന്‍ നില്‍ക്കുന്നില്ല. നിലവില്‍ വിജയിയുടെ ലിയോ, കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് ഡേ കളക്ഷന്‍ (12 കോടി രൂപ) നേടിയ ചിത്രം എന്ന സ്ഥാനത്ത് തുടരുന്നു. യഷിന്റെ കെജിഎഫ് (7.25 കോടി), മോഹന്‍ലാലിന്റെ ഒടിയന്‍ (6.76 കോടി രൂപ), വിജയിയുടെ തന്നെ ബീസ്റ്റ് (6.6 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നില്‍.

അതേസമയം മലൈക്കോട്ടെ വാലിബന്‍ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഒരു അമര്‍ ചിത്രകഥ ടൈപ്പില്‍ കാണാന്‍ പറ്റുന്ന സിനിമയാണ് മലൈക്കോട്ടെ വാലിബന്‍ എന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ വാലിബന്‍ ആയി എത്തുന്നത്.

ചിത്രത്തില്‍ രംഗപട്ടണം രംഗറാണിയായി സൊനാലി കുല്‍ക്കര്‍ണിയും അയ്യനാറായി ഹരീഷ് പേരടിയും ചമതകനായി ഡാനിഷ് സെയ്തും അഭിനയിക്കുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരും എന്ന സൂചന നല്‍കി കൊണ്ടാണ് മലൈക്കോട്ടെ വാലിബന്‍ അവലസാനിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തിലെ ക്ഷീണം രണ്ടാം ഭാഗത്തില്‍ തീര്‍ക്കാം എന്ന ആശ്വാസത്തിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+