മലാലയുടെ ജീവിതം പ്രമേയമാക്കി ബോളിവുഡ് ചിത്രം! ‘ഗുല്‍ മകായ്’യുടെ ചിത്രീകരണം ആരംഭിച്ചു
അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഗുല്‍ മകായ് എന്നാണ് പേരിട്ടിരിക്കുന്നത്.
ശ്രീനഗര്‍: പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടി താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ മലാല യൂസഫ് സായിയുടെ ജീവിതം സിനിമയാകുന്നു. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഗുല്‍ മകായ് എന്നാണ് പേരിട്ടിരിക്കുന്നത്.

പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്റെ ദിനങ്ങളാണ് 'ഗുല്‍ മകായ്' എന്ന ചിത്രത്തിലുള്ളത്. മലാലയുടെ ഓജസ്, പോരാട്ടം, പാകിസ്താനിലെ ജനങ്ങളുടെ നേരിടുന്ന യാഥനകളും ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. 'ഗുല്‍ മകായി'യുടെ ഭൂരിഭാഗം ചിത്രീകരണവും ഭുജ്, മുംബൈ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. അവസാന ഭാഗങ്ങളാണ് കശ്മീരില്‍ ചിത്രീകരിക്കുന്നതെന്നും അംജദ് ഖാന്‍ വ്യക്തമാക്കി.
താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2012ല്‍ നൊബേല്‍ സമ്മാനം നേടിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മലാല വ്യക്തമാക്കിയിരുന്നു. ലിംഗസമത്വത്തിനായി ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങണം. ജീവിതം തനിക്ക് നല്‍കിയ രണ്ടാമൂഴം വിദ്യാഭ്യാസപുരോഗതിക്കായി ഉപയോഗിക്കുമെന്നും മലാല പറഞ്ഞു.ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. മലാലയുടെ ജീവിതകഥ വിവരിക്കുന്ന 'ഐ ആം മലാല' എന്ന പുസ്തകത്തിന് മികച്ച ജനശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications