• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

കശ്മീരിലെ സ്കൂൾ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായി നോബേൽ സമ്മാന പുരസ്ക്കാര ജേതാവ് മലാല യൂസഫ് സായി രംഗത്ത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ് മലാല സഹായാഭ്യർത്ഥന നടത്തിയിരിക്കുന്നത്. തടവിലാക്കപ്പെട്ട നാലായിരത്തോളം ആൾക്കാരെ കുറിച്ച തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വിറ്ററിൽ കുറിച്ചു.

മരട് ഫ്ലാറ്റ് വിഷയം; ഒഴിയാനുള്ള അവസാന ദിനം ഇന്ന്, പിന്തുണയുമായി രാഷ്ട്രീയ പാർട്ടികൾ, ഗവർണർ ഇടപെടും?

കശ്മീർ ജനത പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും വിദ്യാർത്ഥികളുമായും സംസാരിക്കുകയായിരുന്നുവെന്നും മലാല ട്വിറ്ററിൽ കുറിച്ചു. നാൽപ്പത് ദിവസമായി സ്കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെ കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയ്കുന്ന പെൺകുട്ടികളെ കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു.

പൂർണ്ണ നിശബ്ദത

പൂർണ്ണ നിശബ്ദത

സ്കൂളിൽ പോകാൻ കഴിയുന്നില്ല പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഭാവിയെ കുറിച്ച് ആശങ്കയാണ്. സാഹചര്യങ്ങൾ കൂടുതൽ വഷളാകുകയാണെന്ന് കശ്മീരിലെ ഒരു പെൺകുട്ടി പറഞ്ഞതായും മലാല ട്വീറ്റ് ചെയ്തു. പൂർണ്ണ നിശബ്ദത എന്നാണ് ഇപ്പഴത്തെ കശ്മീരിലെ സാഹചര്യത്തെ കുറിച്ച് മറ്റൊരു പെൺകുട്ടി പറഞ്ഞതെന്നും മലാല വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ല. പട്ടാളക്കാരുടെ കാലൊച്ചകൾ മാത്രമാണ് എപ്പോഴും കേൾക്കുന്നതെന്നും പെൺകുട്ടി പറഞ്ഞതായി മലാല ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബലൂചിസ്ഥാനിലെ കുട്ടികളുടെ അവസ്ഥ

ബലൂചിസ്ഥാനിലെ കുട്ടികളുടെ അവസ്ഥ

ഐക്യ രാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്ന രാഷ്ട്രതലവന്മാരോടും മറ്റ് ലോകനേതാക്കളോടുമാണ് മലാല കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ മലാലയുടെ ട്വീറ്റുകൾക്ക് എതിരെയും ചിലർ രംഗത്ത് വന്നി്ടുണ്ട്. കശ്മീരിലെ കുട്ടികളെ കുറിച്ച് ആകുലപ്പെടുന്ന മലാല എന്തുകൊണ്ട് ബലൂചിസ്ഥാനിലെ കുട്ടികളെ കുറിച്ച് പഠിക്കാൻ കുറച്ച് സമയം കണ്ടെത്തുന്നില്ലെന്നാണ് മലാലയ്ക്കെതിരെ ഉയരുന്ന ആരോപണം.

പാകിസ്താനിലെ കശ്മീർ

പാകിസ്താനിലെ കശ്മീർ

പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ബലൂചിസ്ഥാൻ ജനത. പാകിസ്താന്റെ ഭാഗമെങ്കിലും ജനസേവനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ തീരെ പതിയാത്ത മേഖലയാണിത്. എന്നാല്‍ സൈനിക ശ്രദ്ധ ഇവിടെ ആവശ്യത്തില്‍ അധികമുണ്ട്. പത്തൊമ്പതിനായിരത്തോളം ബലൂചിസ്ഥാന്‍കാരെയാണ് അവരുടെ തന്നെ രാജ്യത്തെ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുള്ളത്. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല.

ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹം

ഇന്ത്യയുടെ ഭാഗമാകാൻ ആഗ്രഹം

വിവിധ വിമത സംഘടനകളുണ്ട് ബലൂചിസ്ഥാനില്‍. ഇവരുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ നടക്കുന്നത്. കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ് ബലൂചിസ്ഥാന്‍ മേഖല. എന്നാല്‍ ഇതെല്ലാം ഊറ്റിയെടുക്കുകയല്ലാതെ സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും നല്‍കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്ത്യയുടെ ഭാഗമാകാനാണ് തങ്ങള്‍ക്ക് ആഗ്രഹം എന്നാണ് ബലൂചിസ്ഥാന്‍കാര്‍ പറയുന്നത്. കഴിഞ്ഞ തവണ കലാപമുണ്ടായപ്പോള്‍ ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ബലൂചിസ്ഥാനില്‍ ഉയര്‍ന്നിരുന്നു.

അംബാസിഡർമാർക്ക് കത്ത്

അംബാസിഡർമാർക്ക് കത്ത്

അതേസമയം ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡർമാർക്ക് യുഎസ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചു. ലോകസമാധാനത്തിനും യുഎസിന്റെ ദേശീയസുരക്ഷയ്ക്കും ദോഷമായി ബാധിക്കുന്ന തർക്കം പരിഹരിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ അംബാസഡർ കെന്നത്ത് ജസ്റ്റർ, പാകിസ്താനിലെ അംബാസഡർ പോൾ ഡബ്ല്യു. ജോൺസ് എന്നിവർക്കാണ് ഏഴ് കോൺഗ്രസ് അംഗങ്ങൾ കത്തയച്ചത്.

സാധ്യമായതെല്ലാം ചെയ്യും

സാധ്യമായതെല്ലാം ചെയ്യും

തങ്ങളുടെ അധികാരപരിധിയിൽനിന്നുകൊണ്ട് സംഘർഷ ലഘൂകരണത്തിന് സാധ്യമായതെല്ലാം ചെയ്യാനും കോൺഗ്രസ് അംഗങ്ങൾ ഇരുഅംബാസഡർമാരോടും ആവശ്യപ്പെട്ടു. യുഎസിലുള്ള കശ്മീരികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഇവർ പറയുന്നു. അഫ്ഗാൻ സമാധാനദൗത്യമുൾപ്പെടെ മേഖലയിലെ യുഎസിന്റെ താത്പര്യങ്ങളിൽ നിർണായകസ്ഥാനമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് കത്തിൽപറയുന്നു.

English summary
Malala Yousafzai's comments about Kashmir issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X