കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; വിഎസ്സിനെതിരെ വിഎസ് ജോയ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കടുത്ത തര്‍ക്കങ്ങള്‍ക്കിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഏകദേശ ധാരണയായി. ഇതില്‍ 31 സിറ്റിംഗ് എംഎല്‍എമാരും 9 പുതുമുഖങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മന്ത്രിമാരായ കെസി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എംഎല്‍എ എന്നിവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇവര്‍ക്ക് സീറ്റ് നല്‍കരുതെന്ന കടുംപിടുത്തത്തിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അതേസമയം, സിറ്റിങ് എംഎല്‍എമാരെ മാറ്റിയാല്‍ ഈ സീറ്റുകളില്‍ േേതാല്‍വി സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പും വെവ്വേറെ യോഗം ചേര്‍ന്നു.

VS Achuthanandan

അടൂര്‍ പ്രകാശിന് പകരം കോന്നിയില്‍ പി.മോഹന്‍രാജ്, ഇരിക്കൂരില്‍ സതീഷന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബെഹനാന് പകരം പി.ടി തോമസ്, തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് പകരം എന്‍. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നിര്‍ദേശിച്ചത്. മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കെഎസ്‌യുു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് മത്സരിക്കും.

കെ.സി.അബു, ടി.സിദ്ദിഖ് (കുന്നമംഗലം), എ.അച്യുതന്‍, സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), കെ.പി.ധനപാലന്‍, ടി.എന്‍.പ്രതാപന്‍ (കൊടുങ്ങല്ലൂര്‍), എ.പി.അബ്ദുല്ലക്കുട്ടി, ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), കെ.സുധാകരന്‍ (ഉദുമ), മമ്പറം ദിവാകരന്‍ (ധര്‍മടം), ഹൈബി ഈഡന്‍ (എറണാകുളം), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), അന്‍വര്‍ സാദത്ത് (ആലുവ), ഷാഫി പറമ്പില്‍ (പാലക്കാട്), വി.ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം), സി.വി.ബാലചന്ദ്രന്‍ (ഒറ്റപ്പാലം), സ്വാമിനാഥന്‍ (കോങ്ങാട്), കെ.എ.തുളസി (ചേലക്കര), സി.ആര്‍.ജയപ്രകാശ് (ചേര്‍ത്തല), ഐ.സി.ബാലകൃഷ്ണന്‍ (ബത്തേരി), കെ.സുരേന്ദ്രന്‍ (കണ്ണൂര്‍), കെ.മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എം.എ വാഹിദ് (കഴക്കൂട്ടം), സി.പി മുഹമ്മദ് (പട്ടാമ്പി), കെ.ശിവദാസന്‍ നായര്‍ (ആറന്മുള) എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സാധ്യതാ പട്ടിക.

English summary
Malampuzha constituency; VS Joy to contest against VS Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X