കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ജനസംഖ്യ അടിസ്ഥാനത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മലപ്പുറം. ദി ഇക്കണോമിസിറ്റിന്‍റെ 2015-20 പഠനത്തിലാണ് മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് വര്‍ഷത്തിനിടെ 44.1 ശതമാനം വളര്‍ച്ച കൈവരിച്ചാണ് മലപ്പുറം പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയറ്റ്നാമിലെ കാന്‍ തോ നഗരമാണ്. 36.7 ശതമാനമാണ് വളര്‍ച്ച. മൂന്നാം സ്ഥാനം ചൈനയിലുള്ള സുഖ്വിയാന്‍ നഗരത്തിനാണ്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പത്ത് നഗരങ്ങളില്‍ കോഴിക്കോടും കൊല്ലവും ഇടംപിടിച്ചിട്ടുണ്ട്. കോഴിക്കോടിന് നാലാം സ്ഥനവും കൊല്ലത്തിന് പത്താം സ്ഥാനവുമാണ് ലഭിച്ചത്.

malappuaram

കോഴിക്കോട് 34.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൊല്ലം 31.1 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.തൃശ്ശൂരിന് പട്ടികയില്‍ 13 ാം സ്ഥാനം ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പത്ത് നഗരങ്ങളും കേരളത്തില്‍ നിന്നാണെന്നതാണ് മറ്റൊരു പ്രത്യേകത.പട്ടികയില്‍ 27ാം സ്ഥാനത്ത് സൂറത്തും 30 സ്ഥാനത്ത് തിരുപ്പൂരും ഇടംപിടിച്ചു.

'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍'ദീപികയ്ക്ക് നികുതിയെ കുറിച്ച് നല്ല ബോധ്യമുണ്ട്'; നടിക്കെതിരെ സന്ദീപ് ജി വാര്യര്‍

തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്തിരിച്ചടിച്ചാല്‍ ദുബായിയേയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക്

'എവിടേലും ഉറച്ച് നില്‍ക്കണം'; ജെഎന്‍യു വിഷയത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്ന് രാഹുല്‍, അമര്‍ഷം'എവിടേലും ഉറച്ച് നില്‍ക്കണം'; ജെഎന്‍യു വിഷയത്തിനിടെ വീണ്ടും വിദേശത്തേക്ക് പറന്ന് രാഹുല്‍, അമര്‍ഷം

English summary
Malappuram fastest growing city in world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X