തലൈവിയ്ക്ക് മാധ്യമങ്ങളുടെ വിട...
തലൈവിയ്ക്ക് ഉള്ളു നിറഞ്ഞ ആദരാഞ്ജലി അര്‍പ്പിച്ചാണ് കേരളത്തിലെ മാധ്യമങ്ങള്‍ തലൈവിയിക്ക് യാത്രാമൊഴി നല്‍കിയത്
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിലെ ആരോഗ്യനിലയിലെ ആശങ്ക കേരളത്തിലെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതിന് പിന്നാലെ തലൈവിയ്ക്ക് ഉള്ളു നിറഞ്ഞ ആദരാഞ്ജലി അര്‍പ്പിച്ചാണ് കേരളത്തിലെ മാധ്യമങ്ങള്‍ തലൈവിയിക്ക് യാത്രാമൊഴി നല്‍കിയത്.
കേരളത്തിലെ പ്രമുഖ മലയാള ദിനപത്രങ്ങള്‍ ജയലളിതിയുടെ മരണം ചിത്രീകരിച്ചത് എങ്ങനെയെന്ന് പരിശോധിക്കാം.

മലയാള മനോരമ
'തമിഴത്തിന്റെ അമ്മ യാത്രയായി' എന്ന് തലക്കെട്ടോടെയാണ് മലയാള മനോരമ ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്.

മാതൃഭൂമി
'ജയ ഇനി ജനമനസ്സില്‍' എന്ന പ്രധാന തലക്കെട്ടിനൊപ്പമാണ് മാതൃഭൂമി ദിനപത്രം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണ വാര്‍ത്ത നല്‍കിയത്.

മംഗളം
ഇനിയില്ല ജയലളിത, ഇതായിരുന്നു മംഗളം ദിനപത്രത്തിന്റെ തലക്കെട്ട്.

ദേശാഭിമാനി
ജയ അന്തരിച്ചു എന്ന തലക്കെട്ടിലാണ് ജയലളിതയുടെ മരണ വാര്‍ത്ത ദേശാഭിമാനി നല്‍കിയത്.












Click it and Unblock the Notifications