Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ സാജന്‍ ഷൂട്ടിങിനിടെ കാശ്മീരില്‍ മരിച്ചു!

ശ്രീനഗര്‍: യുവ ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ കാശ്മീരില്‍ വെച്ച് മരിച്ചു. 33 വയസ്സായിരുന്നു. ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാജന്റെ മരണം. സിനിമാരംഗത്ത് സാജന്‍ സമായ എന്ന പേരിലാണ് ഇദ്ദേഹം പരിചിതനായിരുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് സാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രി താപനിലയിലാണ് സാജന്‍ കുര്യനും സംഘവും ലഡാക്കില്‍ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. ഷൈന്‍ ടോം ചാക്കോയാണ് ബൈബിളിയോയിലെ നായകന്‍. ബൈബിളിയോയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരുന്നു എന്നാണ് അറിയുന്നത്.

സംവിധാനം തിരക്കഥ

സംവിധാനം തിരക്കഥ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് സാജന്‍ പ്രവര്‍ത്തിക്കുന്നു. തിരക്കഥ, ഛായാഗ്രഹണം, സംവിധാനം എന്നീ മേഖലകളിലാണ് സാജന്‍ പ്രവര്‍ത്തിച്ചിരുന്നത്.

രണ്ട് ചിത്രങ്ങള്‍

രണ്ട് ചിത്രങ്ങള്‍

ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങള്‍ സാജന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇത് രണ്ടും റിലീസിങ് കഴിഞ്ഞിട്ടില്ല.

സ്വന്തം നോവലാണ്

സ്വന്തം നോവലാണ്

സ്വന്തം നോവലായ ബൈബിളിയോയുടെ സിനിമാരൂപത്തിന്റെ പണിപ്പുരയിലായിരുന്നു സാജന്‍. പുസ്തകത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കിയിരുന്നത്.

നായകന്‍ ഷൈന്‍ ടോം

നായകന്‍ ഷൈന്‍ ടോം

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ബൈബിളിയോയുടെ പോസ്്റ്ററുകളും മറ്റും ഫേസ്ബുക്കില്‍ സാജനും ഷൈന്‍ ടോം ചാക്കോയും ഷെയര്‍ ചെയ്തിരുന്നു.

ചിത്രത്തില്‍ ജോയ് മാത്യുവും

ചിത്രത്തില്‍ ജോയ് മാത്യുവും

ജോയ് മാത്യുവും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ജോയ് മാത്യു ഷൂട്ടിങ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്.

പൂര്‍ത്തിയാക്കാതെ

പൂര്‍ത്തിയാക്കാതെ

തൃശൂര്‍ സ്വദേശിയാണ് സാജന്‍. സാജന്റെ മൂന്നാമത്തെ ചിത്രമാണ് ബൈബിളിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+