Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെയും മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; ഇന്ത്യ-യുകെ കരാർ പ്രാബല്യത്തില്‍

ഇന്ത്യയും ബ്രിട്ടനും വ്യാപാരകരാർ ഒപ്പ് വെച്ചു. കയറ്റുമതി മേഖലക്ക് ഊർജം നൽകുന്നതാണ് കരാർ . സമുദ്രോത്പന്നങ്ങൾക്കും കാപ്പിക്കും തേയിലക്കും സുഗന്ധവ്യജ്ഞനങ്ങൾക്കും ടെക്സ്റ്റൈലിനും ചെരുപ്പിനും ഒക്കെ തീരുവ ഒഴിവാക്കും. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് നിർണായക തീരുമാനം.

അതേസമയം, സംസ്ഥാത്ത് നാളെയും മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലർട്ടും നിലനില്‍ക്കും.

news-updates-

Jul 25, 2025, 1:35 am IST

റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
Jul 25, 2025, 12:00 am IST

കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പയ്യന്നൂര്‍ സ്വദേശിയായ യുവതി പിടിയില്‍. മസൂദ എന്ന യുവതിയാണ് പിടിയിലായത്.ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇത്തിഹാദ് എയര്‍വേയ്‌സിലാണ് ഇവർ കഞ്ചാവ് കടത്തിയത്.
Jul 24, 2025, 9:46 pm IST

ഹള്‍ക്ക് ​ഹോ​ഗൻ അന്തരിച്ചു

ഡബ്ല്യുഡബ്ല്യുഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ​ഹോ​ഗൻ അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്നാണ് ഫ്ലോറിഡയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 71 വയസായിരുന്നു. അടുത്തിടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
Jul 24, 2025, 8:38 pm IST

ഐപിഎസ് തലത്തിൽ അഴിച്ചുപണി

ജില്ലാ പൊലീസ് മേധാവിമാരെ ഉൾപ്പെടെ മാറ്റി ഐപിഎസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ആണ് പുതി കൊല്ലം റൂറൽ പോലീസ് മേധാവി,പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാറിനേയും മാറ്റി. ഇദ്ദേഹം പോലീസ് ആസ്ഥാനത്തെ എഎജിയായി നിയമിച്ചു.
Jul 24, 2025, 7:42 pm IST

സ്കൂൾ സമയമാറ്റം; വെള്ളിയാഴ്ച മതസംഘടനകളുമായി ചർച്ച

സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച ചർച്ചനടത്തും. വൈകീട്ട് നാലരയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. മദ്രസാ ബോർഡ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കും.
Jul 24, 2025, 6:28 pm IST

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധി

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതുൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധി അനുവദനീയമാണെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.30 ദിവസത്തെ ശമ്പളത്തോട് കൂടിയുല്ള അവധി, 20 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി, 8 ദിവസത്തെ കാഷ്വൽ ലീവ്, കൂടാതെ മറ്റ് അവധികൾക്ക് പുറമെ പ്രതിവർഷം 2 ദിവസത്തെ നിയന്ത്രിത അവധി എന്നിവ അനുവദനീയമാണ്. പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതുൾപ്പെടെയുള്ള ഏത് വ്യക്തിപരമായ ആവശ്യത്തിനും ഈ അവധികൾ എടുക്കാവുന്നതാണ് എന്ന് മന്ത്രി രേഖാമൂലം മറുപടി നൽകി.
Jul 24, 2025, 6:26 pm IST

നടൻ വിനായകനെതിരെ പരാതി

അന്തരിച്ച മുൻ മുഖ്യമന്ത്രിമാരെ അപമാനിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്. വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ് അണികളെ പ്രകോപിപ്പിക്കുന്നതാണും പരാതിയിൽ പറയുന്നു.
Jul 24, 2025, 5:44 pm IST

ട്രാക്ടർ യാത്ര; അജിത് കുമാറിനെതിരെ നടപടി വേണമെന്ന് പോലീസ് മേധാവി

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് പോലീസ് മേധാവി റാവഡ ചന്ദ്രശേഖർ. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പൊലീസ് മേധാവി തിങ്കളാഴ്ച റിപ്പോർട്ട് നൽകി. റിപ്പോർട്ട് ആഭ്യന്തരവകുപ്പിൻ്റെ പരിഗണനയിലാണ്.
Jul 24, 2025, 4:44 pm IST

തായ്‌ലൻഡ് സൈനിക വിമാനം വെടിവെച്ച് വീഴ്ത്തി കംബോഡിയ

തായ്‌ലൻഡിൽ നിന്ന് അതിർത്തി കടന്നെത്തിയ എഫ്-16 യുദ്ധവിമാനം ബോംബിട്ടു തകർത്ത് കംബോഡിയ. 12 പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. ഇതിൽ 11 പേരും സാധാരണ പൗരന്മാരാണ്. സംഭവത്തിന് പിന്നാലെ ഇരുജ്യങ്ങളും തമ്മിൽ വെടിവെപ്പും നടന്നു.
Jul 24, 2025, 4:06 pm IST

വിമാനഭാഗങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതിക്കും ധാരണയായി. രണ്ട് രാജ്യങ്ങൾക്കും കരാർ ഗുണം ചെയ്യുമെന്നും തൊഴിലവസരങ്ങൾ കൂടുമെന്നും പ്രധാനമന്ത്രി നരേനന്ദ്രമോദി പറഞ്ഞു
Jul 24, 2025, 4:06 pm IST

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെയും യുകെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സിന്റെയും സാന്നിധ്യത്തിൽ ലണ്ടനിൽ വെച്ച് ഇന്ത്യയും യുകെയും സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ ഒപ്പുവക്കുന്നു
Jul 24, 2025, 4:01 pm IST

ഇന്ത്യയും ബ്രിട്ടനും വ്യാപാരകരാർ ഒപ്പ് വെച്ചു. കയറ്റുമതി മേഖലക്ക് ഊർജം നൽകുന്നതാണ് കരാർ . സമുദ്രോത്പന്നങ്ങൾക്കും കാപ്പിക്കും തേയിലക്കും സുഗന്ധവ്യജ്ഞനങ്ങൾക്കും ടെക്സ്റ്റൈലിനും ചെരുപ്പിനും ഒക്കെ തീരുവ ഒഴിവാക്കും. പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് നിർണായക തീരുമാനം...
Jul 24, 2025, 3:00 pm IST

തിരഞ്ഞെടുപ്പ് ബഹിഷ്കരണം

ബിഹാറിലെ പ്രത്യേക തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Jul 24, 2025, 2:40 pm IST

ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ആ സംഘടനയെ ശരിയല്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം. ശക്തമായ വിയോജിപ്പാണ് അവരോടുള്ളതെന്നും കെ എം ഷാജി വിമർശിച്ചു.
Jul 24, 2025, 2:08 pm IST

വിമാനം തകർന്നു വീണു

ചൈന അതിർത്തിയോട് ചേർന്നുള്ള റഷ്യയുടെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ AN-24 യാത്രാ വിമാനം തകർന്നുവീണു. ആറ് ജീവനക്കാർ ഉൾപ്പെടെ 50 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
Jul 24, 2025, 2:00 pm IST

വിഎസ് അച്യുതാനന്ദനെകുറിച്ച് വികാര നിർഭരമായ കുറിപ്പുമായി മകന്‍ വിഎ അരുണ്‍ കുമാർ
Jul 24, 2025, 1:56 pm IST

ഇഡി റെയിഡ്

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇഡി റെയിഡ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ വ്യാപക റെയിഡാണ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു
Jul 24, 2025, 12:50 pm IST

അമ്മ തിരഞ്ഞെടുപ്പ്

താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മത്സരിക്കില്ല. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുന്നു. അതേസമയം, ജഗദീഷും ശ്വേത മേനോനും രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
Jul 24, 2025, 12:46 pm IST

വിധിക്ക് സ്റ്റേ

2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. എന്നാല്‍ പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ.
Jul 24, 2025, 12:23 pm IST

വിമാനം കാണാതായി

അങ്കാറ എയർലൈൻസ് വിമാനം കാണാതായി. വിമാനത്തിൽ 50 യാത്രക്കാർ. അന്വേഷണം പുരോഗമിക്കുന്നു
Jul 24, 2025, 11:35 am IST

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പാർലമെന്റിന് മുന്നില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം
Jul 24, 2025, 11:18 am IST

പ്രശാന്ത് കിഷോറിനെതിരെ കേസ്

ബിഹാർ നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെതിരെ പൊലീസ് കേസെടുത്തു. പാർട്ടി വക്താവ് വിവേക്, സംസ്ഥാന പ്രസിഡന്റ് മനോജ് ഭാരതി, മനീഷ് കശ്യപ് തിരിച്ചറിയാത്ത രണ്ടായിരത്തോളം പാർട്ടി പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Jul 24, 2025, 10:39 am IST

പാർലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ സംസാരം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി.
Jul 24, 2025, 10:06 am IST

വീരമലകുന്നിലെ അപകടം

വീരമലക്കുന്നിലെ മണ്ണിടിച്ചിലില്‍ നിർമ്മാണ കമ്പനിക്ക് വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ എൻഡിആർഎഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Jul 24, 2025, 9:18 am IST

എന്‍ പ്രശാന്തിനെതിരെ അന്വേഷണം

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപണം. എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സസ്പെന്‍‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് പ്രശാന്തിനെതിരെ നടപടി.അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോ​ഗസ്ഥന്‍.
Jul 24, 2025, 8:53 am IST

ബിഹാറിലെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ഭരണഘടനാപരവും തിരഞ്ഞെടുപ്പ് പ്രത്യാഘാതങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ നോട്ടീസ്
Jul 24, 2025, 8:16 am IST

ഇന്ത്യ-യുകെ കരാർ

ഇന്ത്യ-യുകെ വ്യാപാര കരാർ ധാരണയായി. ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയും തീരുവ രഹിതമാക്കും. സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്സ് മേഖലകളിൽ പൂജ്യം തീരുവയ്ക്ക് യുകെ അനുമതി നൽകി. ഇന്ത്യൻ തൊഴിലാളികളിൽനിന്നുള്ള സാമൂഹ്യ സുരക്ഷാ നികുതിയും ഒഴിവാക്കും.
Jul 24, 2025, 8:09 am IST

കർക്കിടക വാവ്

ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുന്നു.ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+