Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി, നേടിയത് 452 വോട്ട്, ദോഹയിൽ ഇസ്രായേൽ ആക്രമണം

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി ആയി സിപി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 452 വോട്ട് നേടിയാണ് സിപി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജയിച്ചത്. 152 വോട്ടിനാണ് സിപി രാധാകൃഷ്ണന്റെ വിജയം. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു രാധാകൃഷ്ണന്‍. അതേസമയം പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി 300 വോട്ടുകള്‍ നേടി. ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

അതേസമയം ജെന്‍സി തൊടുത്തുവിട്ട പ്രക്ഷോഭം നേപ്പാളില്‍ വ്യാപകമാകുകയാണ്. പ്രതിഷേധം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങിയതോടെ നേപ്പാള്‍ പ്രധാനമന്ത്രിയും പ്രസിഡന്റും രാജി വെച്ചു. അതിനിടെ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകരെ പ്രതിഷേധക്കാര്‍ ചുട്ടുകൊന്നു. ജെന്‍സി നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ രാജലക്ഷ്മിയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീയിടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ 400 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം

news-updates-

Sep 09, 2025, 11:42 pm IST

ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. മേഖലയില്‍ സംയമനം പാലിക്കണം എന്നും സുരക്ഷയും സമാധാനവും അപകടത്തിലാക്കരുത് എന്നും ഇന്ത്യ ആവശ്യപ്പെട്ടു
Sep 09, 2025, 11:37 pm IST

ചൊവ്വാഴ്ച ദോഹയില്‍ ഇസ്രായേല്‍ ആക്രമണത്തിന് ഇരയായ ഗാസയിലെ ഹമാസ് ഗ്രൂപ്പിന്റെ നേതൃത്വം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗം ഖത്തര്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറയോട് പറഞ്ഞു. ദോഹയില്‍ ഹമാസ് നേതാക്കളെ കൊല്ലാനുള്ള ഇസ്രായേലിന്റെ ലക്ഷ്യം പരാജയപ്പെട്ടുവെന്നും ആക്രമണത്തില്‍ ലക്ഷ്യമിട്ടവര്‍kdkd കുഴപ്പമില്ലെന്നും സുഹൈല്‍ അല്‍ ഹിന്ദി പറഞ്ഞു.
Sep 09, 2025, 11:07 pm IST

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഖത്തറിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണം ഖത്തറിന്റെ പരാമാധികാരത്തിന് നേരെയാണ് എന്നും ഇസ്രായേലിന്റെ ക്രൂരമായ കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും സൗദി പറഞ്ഞു. ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
Sep 09, 2025, 9:57 pm IST

കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി അറസ്റ്റില്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. നേരത്തെ സതീഷ് സെയിലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് 1.41 കോടി രൂപയും കുടുംബത്തിന്റെ ബാങ്ക് ലോക്കറുകളില്‍ നിന്ന് 6.75 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളും / ബുള്ളിയനും പിടിച്ചെടുത്തതായി ഇഡി അറിയിച്ചിരുന്നു
Sep 09, 2025, 9:36 pm IST

എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിവസം എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. അഭിമാനം കണ്ണവം സ്വയം സേവകര്‍ എന്നെഴുതിയ കേക്കാണ് എസ് ആകൃതിയിലുള്ള കത്തി ഉപയോഗിച്ച് മുറിച്ചത്.
Sep 09, 2025, 9:02 pm IST

പ്രളയം ബാധിച്ച ഹിമാചല്‍പ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കും. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Sep 09, 2025, 8:03 pm IST

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറി ഖത്തര്‍. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം
Sep 09, 2025, 7:29 pm IST

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സിപി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് ഇന്ന് ഉപതിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ നേടിയത്
Sep 09, 2025, 7:14 pm IST

ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വന്‍ സ്‌ഫോടനം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റുമായി സഹകരിച്ച് ദോഹയില്‍ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാന്‍ വ്യോമസേന ശ്രമിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
Sep 09, 2025, 7:03 pm IST

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകരെ പ്രതിഷേധക്കാര്‍ ചുട്ടുകൊന്നു. ജെന്‍സി നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ രാജലക്ഷ്മിയെ വീട്ടില്‍ പൂട്ടിയിട്ട് വീടിന് തീയിടുകയായിരുന്നു എന്നാണ് വിവരം. കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തായിരുന്നു സംഭവം. ചിത്രാകറിനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചുവെന്ന് കുടുംബ വൃത്തങ്ങള്‍ പറയുന്നു.
Sep 09, 2025, 6:48 pm IST

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ജലരാജാക്കന്‍മാരായി മേലുകരയും കൊറ്റാത്തൂരും. എ ബാച്ചില്‍ മേലുകര പള്ളിയോടം ജേതാക്കള്‍. ബി ബാച്ചില്‍ കൊറ്റാത്തൂര്‍-കൈതക്കോടി ജേതാക്കളായി
Sep 09, 2025, 5:53 pm IST

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍
Sep 09, 2025, 5:44 pm IST

നേപ്പാളിനെ പിടിച്ചുകുലുക്കിയ വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവച്ചതിന് തൊട്ടുപിന്നാലെ, പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവെച്ചു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലായി. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജെന്‍സി പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുന്നതിനിടെയാണ് ഇരട്ട രാജികള്‍. കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ഒലിയുടെ വിവാദ നിരോധനമാണ് എല്ലാത്തിനും തുടക്കമായത്. പ്രതിഷേധങ്ങള്‍ മാരകമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച നിരോധനം പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
Sep 09, 2025, 5:22 pm IST

സിയാച്ചിനിലെ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ രണ്ട് പേര്‍ അഗ്നിവീറുകളെന്ന് സൂചന. ഒരു സൈനികനെ രക്ഷപ്പെടുത്തി
Sep 09, 2025, 4:07 pm IST

നേപ്പാള്‍ പ്രക്ഷോഭം: കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കുടുങ്ങി

നേപ്പാളിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രാ മധ്യേ കുടുങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് യാത്രാ മധ്യേ കുടുങ്ങിയത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല.
Sep 09, 2025, 3:25 pm IST

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത.
Sep 09, 2025, 3:16 pm IST

മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങുന്ന പദ്ധതിക്ക് നാളെ മുതല്‍ തുടക്കം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം തിരികെ നൽകും.
Sep 09, 2025, 2:26 pm IST

കൗമാര പ്രക്ഷോഭത്തില്‍ നേപ്പാള്‍ പ്രാധാനമന്ത്രിക്ക് അടിതെറ്റി. കെപി ശര്‍മ ഒലി പ്രധാനമന്ത്രി പദം രാജിവെച്ചു. പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ മന്ത്രിമാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സൈന്യം
Sep 09, 2025, 1:43 pm IST

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ബഹിഷ്കരിച്ച് ശിരോമണി അകാലിദള്‍. പഞ്ചാബിലെ പ്രളയത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
Sep 09, 2025, 1:08 pm IST

ടിക് ടോക്ക് ഇന്ത്യയില്‍ തിരികെ കൊണ്ടുവരാനുള്ള ഒരു നീക്കവും ഇല്ലെന്ന് കേന്ദ്ര ഐടി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക് ടോക് ഇന്ത്യയിലേക്ക് തിരികെ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം
Sep 09, 2025, 1:03 pm IST

കോണ്‍ഗ്രസ് എംപി ശശി തരൂർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നു
Sep 09, 2025, 12:22 pm IST

കെഎസ്ആർടിസിക്ക് റെക്കോഡ് കളക്ഷൻ. ഇന്നലെ മാത്രം നേടിയത് 10.19 കോടി രൂപ കളക്ഷൻ നേടി. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്
Sep 09, 2025, 11:53 am IST

സ്വർണ്ണവില കുത്തനെ വർധിച്ചു

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 80880 രൂപയാണ് ഇന്നത്തെ വില. ആയിരം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10110 രൂപയായി. ഇത്രയും വില കയറുമെന്ന് ഉപഭോക്താക്കളെ പോലെ വ്യാപാരികളും പ്രതീക്ഷിച്ചിരുന്നില്ല.
Sep 09, 2025, 11:12 am IST

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തുന്നു
Sep 09, 2025, 11:03 am IST

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
Sep 09, 2025, 9:49 am IST

സനല്‍കുമാറിന് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കിയിരുന്നു.
Sep 09, 2025, 8:56 am IST

പ്രധാനമന്ത്രി പുറത്ത്

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ അവിശ്വാസ പ്രമേഷയത്തിലൂടെ പുറത്തായി. 194 എംപിമാർ അനുകൂലിച്ചപ്പോൾ 364 വോട്ടുകൾ എതിർത്ത് വോട്ട് ചെയ്തു. ഇടതും വലതും പാർലമെന്റംഗങ്ങൾ ഫ്രാങ്കോയിസ് ബെയ്‌റൂവിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഒമ്പത് മാസത്തിനിടെ ഫ്രാൻസിൽ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്.
Sep 09, 2025, 8:39 am IST

തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി എന്‍ഡിഎ സ്ഥാനാർത്ഥി
Sep 09, 2025, 8:08 am IST

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണം ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും
Sep 09, 2025, 7:35 am IST

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ കലാവാസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+