രാജ്യത്തെ നടുക്കിയ കരൂർ തമിഴക വെട്രി കഴകകം റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 17 സ്ത്രീകളും 9 കുട്ടികളും അടക്കമുള്ളവരാണ് മരിച്ചത്. നിലവിൽ 111 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദുരന്തത്തിനിടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നു.
ദുരന്തത്തിൽ ടിവികെ തലവനും നടനുമായ വിജയ്ക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ദുന്തത്തിന് പിന്നാലെ യാതൊന്നും മിണ്ടാതെയാണ് വിജയ് ചെന്നൈയ്ക്ക് മടങ്ങിയത്. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല.പിന്നാലെ നടനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രംഗത്തെത്തി.
അതേസമയം സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 1 ലക്ഷവും നൽകും. സംഭവത്തിൽ സമ്മേളനം നടത്താൻ അനുമതി തേടി കത്ത് നൽകിയ ടിവികെ ജില്ലാ പ്രസിഡന്റ് മതിയഴകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് ചേവരമ്പലത്ത് ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Sep 28, 2025, 9:59 pm IST
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചതിന് പിന്നാലെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പത് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വീടിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നത്.
Sep 28, 2025, 8:00 pm IST
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദത്തിന് സാധ്യത. തെക്കന്‍ ചൈനാക്കടലിലെ ചുഴലിക്കാറ്റ് ദുര്‍ബലമായി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് പുതിയ ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Sep 28, 2025, 5:23 pm IST
കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഹൃദയഭേദകമാണെന്നും ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ വലിയ പരാജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം രാഷ്ട്രീയ റാലികള്‍ സംഘടിപ്പിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sep 28, 2025, 3:43 pm IST
ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ട്വിസ്റ്റ്.
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് പീഠം കണ്ടെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണുന്നില്ലെന്നുമായിരുന്നു പരാതി.
Sep 28, 2025, 3:07 pm IST
മരണസംഖ്യ 40 ആയി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 100 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പൊതുയോഗങ്ങൾക്കും റാലികൾക്കും അനുമതി നൽകുന്നതിൽ നിന്ന് തമിഴ്നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസ്/പോലീസ് മേധാവിയെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഞായറാഴ്ച പരിഗണിക്കും. കരൂരിൽ നടന്ന റാലിയിൽ 39 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെ ഇത്തരം പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇന്ന് വൈകുന്നേരം 4:30-നാണ് അടിയന്തര വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
Sep 28, 2025, 1:56 pm IST
സ്വതന്ത്ര അന്വേഷണ വേണം; ഹൈക്കോടതിയെ സമീപിച്ച് ടിവികെ
ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴക വെട്രി കഴകം (TVK) .കരൂർ ദുരന്തത്തിന് പിന്നിൽ ഡിഎംകെ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ടിവികെ ആവശ്യം. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു.
Sep 28, 2025, 12:18 pm IST
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്
കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് ടിവികെ അധ്യക്ഷൻ വിജയ് എക്സിൽ അറിയിച്ചു. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ വിജയ്, ദുരിതബാധിതർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. "ഈ നഷ്ടത്തിന്റെ വലുപ്പത്തിന് മുന്നിൽ ഈ തുക അത്ര വലുതല്ല. എങ്കിലും, ഈ ദുരന്തത്തിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിൽ നിങ്ങളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്', വിജയ് പറഞ്ഞു.
Sep 28, 2025, 12:11 pm IST
`രാജഹംസി'ന്‍റെ പ്രകാശനം നിർവ്വഹിച്ച് മുഖ്യമന്ത്രി
രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്‍റെ പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി.വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിൻ്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻ്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ-'മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരത്തിൽ രാജ് ഭവനു സ്വന്തമായി ഒരു പ്രസിദ്ധീകരണമുണ്ടോ എന്ന് എനിക്കു നിശ്ചയമില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തപ്പെടുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടുതന്നെ ഇവിടെ എന്തായാലും ഇങ്ങനെയൊന്നിനു പ്രസക്തിയുണ്ട് എന്നു തന്നെ ഞാൻ കരുതുന്നു.
രാജ് ഭവനിലെ കൂടിക്കാഴ്ചകൾ, ചർച്ചകൾ, തുടങ്ങിയവയൊക്കെ രേഖപ്പെടുത്തപ്പെടുന്ന ഒരു ക്രോണിക്കിൾ ആവും ഇതെന്നു കരുതുന്നു. സംവാദാത്മകമാണു നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ ഇതിൽ വന്നുവെന്നു വരാം.
ഉദാഹരണത്തിന്, ഇവിടെ പ്രകാശനം ചെയ്യുന്ന 'രാജഹംസ്' ആദ്യ പതിപ്പിൽത്തന്നെ 'Article 200 and a Constitutional Conundrum' എന്ന ശീർഷകത്തിൽ ഉള്ള ഒരു ലേഖനമുണ്ട്. ഇതിൽ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണുത്തരം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാം. അതു വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ല.
ഇവിടെ പ്രശ്‌നം ഇതാണ്. വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ? കഴുത്തു ഞെരിച്ചു കൊല്ലണോ? ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട് എന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല.
രാജ്ഭവൻ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാൻ രാജഹംസിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് 'രാജഹംസ്' സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു', മുഖ്യമന്ത്രി പറഞ്ഞു.
Sep 28, 2025, 11:22 am IST
കരൂർ ദുരന്തം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്
കരൂരിൽ നടന്ന തമിഴക വെട്രി കഴകം (TVK) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ, സംസ്ഥാന ഭാരവാഹി സി.ടി. നിർമ്മൽ കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.സുരക്ഷാ വീഴ്ചകളും മതിയായ ആൾക്കൂട്ട നിയന്ത്രണം ഇല്ലാതിരുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Sep 28, 2025, 10:51 am IST
കരൂർ ദുരന്തം; സുരക്ഷാ വീഴ്ച ഉണ്ടായെനന് എഐഎഡിഎംകെ
കരുരിലെ തമിഴക വെട്രി കഴകം (ടിവികെ) റാലിയിൽ പോലീസിനെതിരെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. സുരക്ഷാ വീഴ്ച സംഭവിച്ചെന്നും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നാണ് ഈ വീഴ്ചയുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.39 പേരുടെ ജീവൻ അപഹരിക്കുകയും 51 പേരെ ആശുപത്രിയിലാക്കുകയും ചെയ്ത ഈ "ഞെട്ടിക്കുന്ന ദുരന്തം" ഒഴിവാക്കാമായിരുന്നു. പോലീസും സംസ്ഥാന സർക്കാരും ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് തിക്കിലും തിരക്കിലും കലാശിച്ചത്. ടിവികെ ഇതിനകം നാല് യോഗങ്ങൾ നടത്തിയിട്ടുള്ളതിനാൽ പാർട്ടി പ്രവർത്തകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നുവെന്നും പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കരുരിലെ യോഗത്തിൽ ജനക്കൂട്ടം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തേണ്ടതായിരുന്നു. സർക്കാരും ടിവികെ നേതൃത്വവും സുരക്ഷാ ക്രമീകരണങ്ങളിൽ ശ്രദ്ധ നൽകേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sep 28, 2025, 9:53 am IST
കുരൂർ ദുരന്തം; സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം
കുരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് സർക്കാർ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് നാഗേന്ദ്രൻ വ്യക്തമാക്കി. നിലവിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യമാണെന്നാണ് ബിജെപിയുടെ നിലപാട്.
Karur, Tamil Nadu | Tamil Nadu BJP President Nainar Nagendran says, "Today we met the families of those who died and those who are injured and admitted to the hospital. No such incidents should happen in future. The Supreme Court sitting bench should take up this issue today… https://t.co/q1sGgTEiOdpic.twitter.com/CAId5WPjKP
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ കരൂരിൽ നടന്ന തിക്കിലും തിരക്കിലും മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹം എത്തിയത്.
#WATCH | Karur, Tamil Nadu | Deputy CM and DMK leader Udayanidhi Stalin reaches the mortuary of the Government Medical College and Hospital to meet the kin of those deceased in the stampede that took place in Karur.
കരൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു.
വാട്ട്സ്ആപ്പ് നമ്പർ: 70108 06322
ലാൻഡ്‌ലൈൻ നമ്പറുകൾ: 04324 - 256306, 04324 – 25751
Sep 28, 2025, 7:20 am IST
വിജയിയെ അറസ്റ്റ് ചെയ്യുമോ? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
കരൂരിൽ നടന്ന ടിവികെ യോഗത്തിലെ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൻ്റെ കാരണം അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഏകാംഗ കമ്മീഷൻ്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കാര്യങ്ങൾ വ്യക്തമാകും.റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. പ്രസിഡൻ്റ് വിജയ്‌യെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന്, അത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് സ്റ്റാലിൻ മറുപടി നൽകി.യോഗത്തിനായി താരതമ്യേന ചെറിയ സ്ഥലം അനുവദിച്ചത് നിരവധി പേരുടെ മരണത്തിന് കാരണമായോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
Sep 28, 2025, 7:15 am IST
പ്രതീക്ഷിച്ചത് 10,000 പേരെ; പങ്കെടുത്ത് മൂന്നിരട്ടിയിലധികം പേർ
കരൂരിൽ നടന്ന പരിപാടിയിൽ സംഘാടകർ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയോളം ആളുകൾ പങ്കെടുത്തതായി തമിഴ്‌നാട് ഡിജിപി ഇൻ-ചാർജ് ജി. വെങ്കടരാമൻ. ടിവികെയുടെ മുൻ റാലികളിൽ ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കരൂർ റാലിയിൽ ഏകദേശം 27000ത്തോളം പേരാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Sep 28, 2025, 6:53 am IST
കരൂർ ആശുപത്രി സന്ദർശിച്ച് എംകെ സ്റ്റാലിൻ
പുലർച്ചെയോടെയാണ് സ്റ്റാലിൻ ആശുപത്രിയിൽ എത്തിയത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരമൊരു ദുരന്തം മുൻപെങ്ങും സംഭവിച്ചിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. "ഇതുവരെ 39 പേർ മരിച്ചു. ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം നമ്മുടെ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു ദുരന്തം ഭാവിയിൽ ഒരിക്കലും ഉണ്ടാകരുത്, സ്റ്റാലിൻ പ്രതികരിച്ചു.ഏതെങ്കിലും രാഷ്ട്രീയപരമായ ഉദ്ദേശ്യത്തോടെ താൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവന്നാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Karur, Tamil Nadu | Visuals from the Government Medical College and Hospital, where the bodies of victims of the Karur stampede incident are being handed over to their family members after the postmortem.

7:20 AM, 28 Sep
വിജയിയെ അറസ്റ്റ് ചെയ്യുമോ? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
കരൂരിൽ നടന്ന ടിവികെ യോഗത്തിലെ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൻ്റെ കാരണം അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഏകാംഗ കമ്മീഷൻ്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കാര്യങ്ങൾ വ്യക്തമാകും.റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. പ്രസിഡൻ്റ് വിജയ്‌യെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന്, അത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് സ്റ്റാലിൻ മറുപടി നൽകി.യോഗത്തിനായി താരതമ്യേന ചെറിയ സ്ഥലം അനുവദിച്ചത് നിരവധി പേരുടെ മരണത്തിന് കാരണമായോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
7:39 AM, 28 Sep
ഹെൽപ്പ് ലൈൻ നമ്പറുകൾ
കരൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചു.
വാട്ട്സ്ആപ്പ് നമ്പർ: 70108 06322
ലാൻഡ്‌ലൈൻ നമ്പറുകൾ: 04324 - 256306, 04324 – 25751
9:15 AM, 28 Sep
തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ കരൂരിൽ നടന്ന തിക്കിലും തിരക്കിലും മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചു. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹം എത്തിയത്.
#WATCH | Karur, Tamil Nadu | Deputy CM and DMK leader Udayanidhi Stalin reaches the mortuary of the Government Medical College and Hospital to meet the kin of those deceased in the stampede that took place in Karur.
കുരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെയും ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട് സർക്കാർ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് നാഗേന്ദ്രൻ വ്യക്തമാക്കി. നിലവിലുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യമാണെന്നാണ് ബിജെപിയുടെ നിലപാട്.
Karur, Tamil Nadu | Tamil Nadu BJP President Nainar Nagendran says, "Today we met the families of those who died and those who are injured and admitted to the hospital. No such incidents should happen in future. The Supreme Court sitting bench should take up this issue today… https://t.co/q1sGgTEiOdpic.twitter.com/CAId5WPjKP
കരുരിലെ തമിഴക വെട്രി കഴകം (ടിവികെ) റാലിയിൽ പോലീസിനെതിരെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. സുരക്ഷാ വീഴ്ച സംഭവിച്ചെന്നും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നാണ് ഈ വീഴ്ചയുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.39 പേരുടെ ജീവൻ അപഹരിക്കുകയും 51 പേരെ ആശുപത്രിയിലാക്കുകയും ചെയ്ത ഈ "ഞെട്ടിക്കുന്ന ദുരന്തം" ഒഴിവാക്കാമായിരുന്നു. പോലീസും സംസ്ഥാന സർക്കാരും ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെങ്കിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് തിക്കിലും തിരക്കിലും കലാശിച്ചത്. ടിവികെ ഇതിനകം നാല് യോഗങ്ങൾ നടത്തിയിട്ടുള്ളതിനാൽ പാർട്ടി പ്രവർത്തകരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നുവെന്നും പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കരുരിലെ യോഗത്തിൽ ജനക്കൂട്ടം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തേണ്ടതായിരുന്നു. സർക്കാരും ടിവികെ നേതൃത്വവും സുരക്ഷാ ക്രമീകരണങ്ങളിൽ ശ്രദ്ധ നൽകേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
11:22 AM, 28 Sep
കരൂർ ദുരന്തം; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്
കരൂരിൽ നടന്ന തമിഴക വെട്രി കഴകം (TVK) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ്, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ, സംസ്ഥാന ഭാരവാഹി സി.ടി. നിർമ്മൽ കുമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.സുരക്ഷാ വീഴ്ചകളും മതിയായ ആൾക്കൂട്ട നിയന്ത്രണം ഇല്ലാതിരുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
12:11 PM, 28 Sep
`രാജഹംസി'ന്‍റെ പ്രകാശനം നിർവ്വഹിച്ച് മുഖ്യമന്ത്രി
രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്‍റെ പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി.വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിൻ്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻ്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ-'മറ്റു സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഇത്തരത്തിൽ രാജ് ഭവനു സ്വന്തമായി ഒരു പ്രസിദ്ധീകരണമുണ്ടോ എന്ന് എനിക്കു നിശ്ചയമില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തപ്പെടുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടുതന്നെ ഇവിടെ എന്തായാലും ഇങ്ങനെയൊന്നിനു പ്രസക്തിയുണ്ട് എന്നു തന്നെ ഞാൻ കരുതുന്നു.
രാജ് ഭവനിലെ കൂടിക്കാഴ്ചകൾ, ചർച്ചകൾ, തുടങ്ങിയവയൊക്കെ രേഖപ്പെടുത്തപ്പെടുന്ന ഒരു ക്രോണിക്കിൾ ആവും ഇതെന്നു കരുതുന്നു. സംവാദാത്മകമാണു നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സർക്കാരിന്റേതിൽ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ ഇതിൽ വന്നുവെന്നു വരാം.
ഉദാഹരണത്തിന്, ഇവിടെ പ്രകാശനം ചെയ്യുന്ന 'രാജഹംസ്' ആദ്യ പതിപ്പിൽത്തന്നെ 'Article 200 and a Constitutional Conundrum' എന്ന ശീർഷകത്തിൽ ഉള്ള ഒരു ലേഖനമുണ്ട്. ഇതിൽ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം സർക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണുത്തരം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാം. അതു വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ല.
ഇവിടെ പ്രശ്‌നം ഇതാണ്. വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ? കഴുത്തു ഞെരിച്ചു കൊല്ലണോ? ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട് എന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല.
രാജ്ഭവൻ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാൻ രാജഹംസിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് 'രാജഹംസ്' സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു', മുഖ്യമന്ത്രി പറഞ്ഞു.
12:18 PM, 28 Sep
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്
കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് ടിവികെ അധ്യക്ഷൻ വിജയ് എക്സിൽ അറിയിച്ചു. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ വിജയ്, ദുരിതബാധിതർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. "ഈ നഷ്ടത്തിന്റെ വലുപ്പത്തിന് മുന്നിൽ ഈ തുക അത്ര വലുതല്ല. എങ്കിലും, ഈ ദുരന്തത്തിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയിൽ നിങ്ങളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണ്', വിജയ് പറഞ്ഞു.
1:56 PM, 28 Sep
സ്വതന്ത്ര അന്വേഷണ വേണം; ഹൈക്കോടതിയെ സമീപിച്ച് ടിവികെ
ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴക വെട്രി കഴകം (TVK) .കരൂർ ദുരന്തത്തിന് പിന്നിൽ ഡിഎംകെ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ടിവികെ ആവശ്യം. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി ഹൈക്കോടതിയെ സമീപിച്ചു.
3:07 PM, 28 Sep
മരണസംഖ്യ 40 ആയി
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 100 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പൊതുയോഗങ്ങൾക്കും റാലികൾക്കും അനുമതി നൽകുന്നതിൽ നിന്ന് തമിഴ്നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസ്/പോലീസ് മേധാവിയെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഞായറാഴ്ച പരിഗണിക്കും. കരൂരിൽ നടന്ന റാലിയിൽ 39 പേർ മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെ ഇത്തരം പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇന്ന് വൈകുന്നേരം 4:30-നാണ് അടിയന്തര വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
3:43 PM, 28 Sep
ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ട്വിസ്റ്റ്.
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് പീഠം കണ്ടെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണുന്നില്ലെന്നുമായിരുന്നു പരാതി.
5:23 PM, 28 Sep
കരൂര്‍ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഹൃദയഭേദകമാണെന്നും ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ വലിയ പരാജയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം രാഷ്ട്രീയ റാലികള്‍ സംഘടിപ്പിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8:00 PM, 28 Sep
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദത്തിന് സാധ്യത. തെക്കന്‍ ചൈനാക്കടലിലെ ചുഴലിക്കാറ്റ് ദുര്‍ബലമായി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് പുതിയ ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
9:59 PM, 28 Sep
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നയിച്ച റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചതിന് പിന്നാലെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പത് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വീടിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നത്.
10:57 PM, 28 Sep