കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യസിനെ വീണ്ടും പൊളിച്ച് ഷംസീര്‍; വിനീതവിധേയരാകേണ്ട ഗതികേട് സിപിഎമ്മിനില്ല

Google Oneindia Malayalam News

കോഴിക്കോട്: അഡ്വ എ ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം എഎന്‍ ഷംസീര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെതിരെ ചാനല്‍ അവതാരകന്‍ വിനു വി ജോണ്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ജയശങ്കറുള്ള ചര്‍ച്ചയില്‍ നിന്ന് ഷംസീര്‍ ഇറങ്ങിപ്പോയി;ചിലരുണ്ടെങ്കില്‍ പങ്കെടുക്കില്ല,ആദ്യം അറിയിച്ചുജയശങ്കറുള്ള ചര്‍ച്ചയില്‍ നിന്ന് ഷംസീര്‍ ഇറങ്ങിപ്പോയി;ചിലരുണ്ടെങ്കില്‍ പങ്കെടുക്കില്ല,ആദ്യം അറിയിച്ചു

എന്തായാലും അക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് ഇപ്പോള്‍ സിപിഎം നേതാവായ എഎന്‍ ഷംസീര്‍. ഏഷ്യാനെറ്റ് ന്യൂസിന് മുന്നില്‍ വിനീത വിധേയരായി ഇരിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും ഷംസീര്‍ വ്യക്തമാക്കുന്നു. വിശദാംശങ്ങള്‍...

വിനുവിന് അറിയില്ലെന്ന്

വിനുവിന് അറിയില്ലെന്ന്

ജയശങ്കറിനെ പോലുള്ള പാനലിസ്റ്റുകള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയില്ല എന്നത് ചാനല്‍ അധികൃതരുമായി നേരത്തേ ഉണ്ടാക്കിയ ധാരണയാണെന്ന് ചര്‍ച്ചയില്‍ തന്നെ ഷംസീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു ധാരണയെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് വിനു വി ജോണ്‍ പറയുന്നത്.

 അത് പുറത്ത് വരട്ടേ

അത് പുറത്ത് വരട്ടേ

എ ജയശങ്കറിന് പിന്തുണച്ച് പിന്നീട് വിനു വി ജോണ്‍ സംസാരിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ച് പാനല്‍ ഉണ്ടാക്കാന്‍ സാധ്യമല്ലെന്നും പറഞ്ഞു. എന്തായാലും തങ്ങളുടെ ചാനലുമായി സിപിഎം അത്തരത്തില്‍ ഒരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് തന്നെ വിനു വി ജോണ്‍ വ്യക്തമാക്കുമോ എന്ന് കാത്തിരുന്ന് കാണാം.

എന്തുകൊണ്ട് അങ്ങനെ തീരുമാനിച്ചു

എന്തുകൊണ്ട് അങ്ങനെ തീരുമാനിച്ചു

എന്തുകൊണ്ടാണ്, ജയശങ്കറിനെ പോലുള്ളവര്‍ ഉള്ള പാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത് എന്നത് ആ ചാനല്‍ തന്നെയാണ് ചിന്തിക്കേണ്ടത് എന്നാണ് ഷംസീര്‍ പറയുന്നത്. കൃത്യമായി കാര്യങ്ങള്‍ ചാനല്‍ മേധാവികളെ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി ഇരിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും ഷംസീര്‍ പറയുന്നു.

ചാനല്‍ താരാട്ട് കേട്ട് വളര്‍ന്നവരല്ല

ചാനല്‍ താരാട്ട് കേട്ട് വളര്‍ന്നവരല്ല

ചാലിന്റെ താരാട്ട് കേട്ടല്ല തങ്ങള്‍ വളര്‍ന്നത് എന്നും ഷംസീര്‍ പറയുന്നുണ്ട്. ഇടതുപക്ഷത്തേയും സിപിഎമ്മിനേയും വളര്‍ത്തിയത് ചാനലുകളല്‍ അല്ല. ചാനലുകള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന് വലതുപക്ഷത്തെ കാണാം. എന്നാല്‍ അതില്‍ സിപിഎമ്മിനെ പെടുത്തേണ്ടതില്ലെന്നും ഷംസീര്‍ പറയുന്നു.

ഉത്തരം മുട്ടുന്നവരല്ല

ഉത്തരം മുട്ടുന്നവരല്ല

ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് ഉത്തരം മുട്ടുന്നവരല്ല തങ്ങള്‍ എന്നും ഷംസീര്‍ പറയുന്നുണ്ട്. ഇതിലും അധികം പ്രതിരോധത്തിലായ ഘട്ടങ്ങളില്‍ പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കുന്നുണ്ട്.

ആസൂത്രിത നീക്കം

ആസൂത്രിത നീക്കം

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ നടന്നത് ആസൂത്രിത നീക്കമാണെന്നാണ് ഷംസീറിന്റെ ആരോപണം. തങ്ങളേക്കാള്‍ കൂടുതല്‍ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നിരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടത് വിരുദ്ധര്‍ക്ക് കൊടുക്കുന്നു എന്നും ഷംസീര്‍ ചോദിക്കുന്നുണ്ട്.

എന്തുകൊണ്ട് ജയശങ്കര്‍

എന്തുകൊണ്ട് ജയശങ്കര്‍

എല്ലാ രാഷ്ട്രീയ നിരീക്ഷകരേയും തങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ എന്നതാണ് ഷംസീര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം. എന്നാല്‍ ഇടതുപക്ഷത്തിന്റെ നിരീക്ഷകനെന്ന് പറഞ്ഞ് മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പാര്‍ട്ടി സെക്രട്ടറിമാരേയും ആക്രമിക്കുന്നതാണ് ജയശങ്കറിനെ പോലുള്ളവരുടെ സ്ഥിരം ശൈലി. അതുകൊണ്ടാണ് അത്തരക്കാര്‍ ഉള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്ന നിലപാടിലേക്ക് എത്തിയത് എന്നും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടിരിക്കവേയാണ് സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം വരുന്നത്. ചര്‍ച്ചകളില്‍ ജനാധിപത്യപരമായി സമയം അനുവദിക്കുന്നില്ല എന്നതായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം. ആഴ്ചകള്‍ നീണ്ട ബഹിഷ്‌കരണം പിന്‍വലിച്ചത് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എകെജി സെന്ററില്‍ ചെന്ന് നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു.

Recommended Video

cmsvideo
ദിലീപിനെ തിരിച്ചെടുത്തതും രാജിയും കേരളത്തെ ഞെട്ടിച്ചു : ജയശങ്കര്‍ | Oneindia Malayalam

English summary
AN Shamseer clarifies, why boycott panel discussion with Adv Jayasankar and gives reply to Asianet News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X