കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മനോരമക്കല്ല തെറ്റിയത് പിണറായിക്ക് തന്നെ '; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് മനോരമ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തക്കുറിച്ചുള്ള തന്‍റെ പ്രസംഗം മനോരമ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. കേരളം നേരിട്ട പ്രളയം മനുഷ്യ സൃഷ്ടിയെന്നു വാദിക്കുന്നത് മാനസിക രോഗമുള്ള ചിലരാണെന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തയായിരുന്നു മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

<strong> പ്രകടന പത്രികയിലെ 'ശബരിമല' പരാമർശം വോട്ടാക്കാനൊരുങ്ങി ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്</strong> പ്രകടന പത്രികയിലെ 'ശബരിമല' പരാമർശം വോട്ടാക്കാനൊരുങ്ങി ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്

ചില പ്രത്യോക മാനസികാവസ്ഥക്കാര്‍ എന്നാണ് കുറച്ചു ദിവസമായി താന്‍ പറഞ്ഞകൊണ്ടിരിക്കുന്നത്. മാനസിക രോഗികള്‍ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനോരമ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയകാലത്ത്

പ്രളയകാലത്ത്

പ്രളയകാലത്ത് നാം കാണിച്ച് ഒരുമയെ നമ്മുടെ രാജ്യവും ലോകവും വലിയ തോതില്‍ പ്രശംസിച്ചു. ആ പ്രശംസ വന്നപ്പോള്‍ നമ്മുടെ നാട്ടിലെ ചില പ്രത്യേക മാനസികാവസ്ഥക്കാര്‍ ഉണ്ടല്ലോ. അവര്‍ക്കത് അത്ര രുചിച്ചില്ല, അങ്ങനെ ഒരു പ്രശംസ നമുക്ക് വരാന്‍ പാടുണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.

മലയാള മനോരമ പത്രം

മലയാള മനോരമ പത്രം

ആ പ്രശംസ എങ്ങനെയെങ്കിലും മാറ്റണ്ടേ.. ഇതായി ചിന്ത. ഇതാണ് നമ്മുടെ മലയാള മനോരമ പത്രം. ഇതാണ് നമ്മുടെ മലയാള മനോരമ പത്രം, ഇതേ വാചകം, ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമാണ്. ഇന്നു പറഞ്ഞത്, മാനസിക രോഗികൾ അതിനെ എതിർത്തു എന്നാണ്.

എവിടുന്ന് കിട്ടി

എവിടുന്ന് കിട്ടി

ഞാൻ മാനസിക രോഗികൾ എന്ന് ഇവരെ വിളിച്ചു എന്ന്. ഞാൻ പറഞ്ഞത് ഇതേ വാചകമാണ്. മാനസിക രോഗത്തിന്റെ ലക്ഷണം എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ. ഞാൻ മാനസിക രോഗം എന്ന വാക്കേ പറയാൻ പോയിട്ടില്ല. മലയാള മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷം

പ്രതിപക്ഷം

പ്രതിപക്ഷം സര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതിനവർ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കാൻ നോക്കുന്നുണ്ട് എന്നു തോന്നുന്നില്ല. ഉള്ള കാര്യങ്ങൾ തന്നെയാണ് ‌പറയുന്നത്. ഉള്ളകാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. നിങ്ങൾ പടച്ചുണ്ടാക്കുന്ന കാര്യങ്ങൾ അവർ ഏറ്റെടുക്കുകയാണ്.

തെറ്റിപ്പോയി എന്നുവരാം

തെറ്റിപ്പോയി എന്നുവരാം

നിങ്ങളുടെ കയ്യില്‍ ഈ ലേഖകന്‍ എഴുതുന്ന എഴുത്ത് മാത്രമല്ലല്ലോ ലേഖകന്‍മാര്‍ എഴുതുമ്പോള്‍ ചിലപ്പോള്‍ തെറ്റിപ്പോയി എന്നുവരാം. വാചകം മാറിപ്പോയി എന്ന് വരാം നിങ്ങളുടെ കൈയ്യില്‍ ക്യാമറ ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകവുണ്ടാകുമല്ലോ.

ക്യാമറിയിലുണ്ടെങ്കില്‍

ക്യാമറിയിലുണ്ടെങ്കില്‍

മാനസിക രോഗി എന്ന് താന്‍ പറഞ്ഞതായി ക്യാമറിയിലുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ മുഖ്യമന്ത്രി മനോരമയെ വെല്ലുവിളിക്കുകയും ചെയ്തു. ഇത് പ്രകാരം ഞാറാഴ്ച്ചത്തെ വീഡിയോ പരിശോധിച്ചാല്‍ ചില പ്രത്യേക മാനസികാവസ്ഥക്കാര്‍ എന്നല്ല, ചില മാനസിക അസുഖമുള്ളവര്‍ എന്നാണ് പിണറായി പറയുന്നത് എന്ന് വ്യക്തമാണ്.

'മാനസിക അസുഖമുള്ളവര്‍'

'മാനസിക അസുഖമുള്ളവര്‍'

ഞായറാഴ്ച്ച പാലക്കാട് ചിറ്റൂരില്‍ മുഖ്യമന്ത്രി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ..

ഒരപകടത്തെ ഇത്ര ഒരുമയോടെ, ഐക്യത്തോടെ നേരിട്ട ജനത എന്ന ഖ്യാതി നമുക്കുണ്ടായി. അതിനെല്ലാവരും നമ്മെ അഭിനന്ദിച്ചു. അപ്പോ നമ്മുടെ കേരളത്തില്‍ തന്നെ ചില 'മാനസിക അസുഖമുള്ളവര്‍'..ഏ.. അങ്ങനെ വരാന്‍ പാടുണ്ടോ, അങ്ങനെ അഭിനന്ദനം നമുക്ക് കിട്ടാന്‍ പാടുണ്ടോ, കിട്ടാന്‍ പാടില്ല എന്നവര്‍ കണക്കാക്കി.

പ്രളയം സംഭവിച്ചത്

പ്രളയം സംഭവിച്ചത്

അപ്പോ എന്തു ചെയ്യണം. ഉടനെ അവരൊരു വാദം അവതരിപ്പിച്ചു. അവര്‍ പറഞ്ഞു നമ്മുടെ പ്രളയം പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി സംഭവിച്ചതല്ല, ഇത് മനുഷ്യനിര്‍മിതമാണ്. സര്‍ക്കാരാണ് ഇതിന്റെ ഉത്തരവാദി.

മുഖ്യമന്ത്രി പറഞ്ഞതായി

മുഖ്യമന്ത്രി പറഞ്ഞതായി

സര്‍ക്കാര്‍ വരുത്തിവച്ചതാണിത്. നിയസഭയിലും പറഞ്ഞു, പുറത്തും പറഞ്ഞു. നിയമസഭയിലും പുറത്തും അതിന് മറുപടിയും പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുല്ലപ്പള്ളി

മുല്ലപ്പള്ളി

അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറഞ്ഞവര്‍ മാനസിക അസുഖമുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്നും ഇത് പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വീഡിയോ

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്

മുഖ്യമന്ത്രി ചിറ്റൂരില്‍ പറഞ്ഞത്

വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
malayalamanorama explanation pinarayi vijayan speech controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X