പൂനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍... ആഭരണങ്ങളും കവര്‍ന്നു
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പൂനെ: മലയാളി വീട്ടമ്മയെ മഹാരാഷ്ട്രയിലെ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശിനിയായ രാധാ മാധവന്‍ നായരാണ് (65) മരിച്ചത്. വിശ്രാന്ത് വാഡയിലുള്ള ഇവരുടെ വീട്ടില്‍ കഴുത്ത് മുറിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

രാധയുടെ രണ്ടു മക്കളും പൂനെയില്‍ തന്നെയാണ് താമസം. എന്നാല്‍ രണ്ടു പേരും രണ്ടു വീടുകളിലാണ്. കഴിഞ്ഞ ദിവസം മകന്‍ രാധയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടില്‍ കാര്യം അന്വേഷിച്ച് എത്തിയപ്പോഴാണ് രാധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications