കാണാതായ പെണ്‍കുട്ടികള്‍ ബിഹാറില്‍; അപ്രത്യക്ഷമായത് വീട്ടിലേക്കുള്ള വഴി, സിസിടിവി ശൂന്യം
ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ ബിഹാറിലെ പട്നയിലെത്തിയെന്ന് വിവരം. ഇവര്‍ ഇവിടെയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്.

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് തൃശൂര്‍ കൊരട്ടി സ്വദേശി ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ കാണാതായത്. ഗ്രേറ്റര്‍ നോയിഡ പൈ സെക്ടര്‍ ഇന്‍ഫോമാറ്റിക് അപ്പാര്‍ട്ട്മെന്റ് സി 12ലാണ് അഞ്ജലിയുടെ കുടുംബം താമസിക്കുന്നത്.
അഞ്ജലി ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്ന് പിതാവും പ്രതികരിച്ചു.ഫോട്ടോ എടുക്കാനും സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് രണ്ടു പെണ്‍കുട്ടികളും തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടികളെ കാണാതായ വഴിയില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തന രഹിതമായിരുന്നു.
തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് പോയ ഇവര്‍ രാത്രി എട്ടുമണിയായിട്ടും തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചുപോയെന്ന് വ്യാപാരി മൊഴി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള വഴിയാണ് ഇവരെ കാണാതായതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
ഇന്‍ഫോമാറ്റിക് അപ്പാര്‍ട്ട്മെന്റില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ജലിയുടെ പിതാവ് ബിനുരാജും അപ്പാര്‍ട്ടമെന്റിലെ ചില വിദ്യാര്‍ഥിനികളും തമ്മില്‍ അടുത്തിടെ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു റെയ്ഡ്.
അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് ബിഹാറില്‍ നിന്ന് വിവരം ലഭിച്ചത്. എന്നാല്‍ കുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് മാത്രമാണ് പോലീസ് പറയുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുട്ടികള്‍ എങ്ങനെ അത്രയും ദൂരെയെത്തി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications