കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു: നില അതീവ ഗുരുതരം, കണ്ടെത്തിയത് ഹോസ്റ്റലിൽ

Google Oneindia Malayalam News

ദില്ലി: കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ. ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇതോടെ മലയാളി നഴ്സിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. മേദാന്ത ആശുപത്രിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് സംഭവം.

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തി.... ആശങ്ക, ഒടുവില്‍ ജിന്‍സിയുടെ ജീവിതത്തിന് ഇത് ഇരട്ട ക്ലൈമാക്‌സ്!!കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തി.... ആശങ്ക, ഒടുവില്‍ ജിന്‍സിയുടെ ജീവിതത്തിന് ഇത് ഇരട്ട ക്ലൈമാക്‌സ്!!

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച രാവിലെയാണ് നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം പുറത്തുവരുന്നത്. താമസിക്കുന്ന ഹോട്ടൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും ഇവരുടെ ആരോഗ്യസ്ഥിതി അതീവഗുരുതമായിത്തീർന്നിരുന്നു.

covid-19-158546

എന്നാൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല. കൊല്ലം സ്വദേശിനയായ യുവതി മൂവന്ന് വർഷം മുമ്പാണ് മേദാന്ത ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നത്. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരിൽ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മുംബൈയ്ക്ക് ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത നഗരമാണ് ദില്ലി. വ്യാഴാഴ്ച മാത്രം 1000 കേസുകളാണ് ദില്ലിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. നിലവിൽ തലസ്ഥാന നഗരിയിൽ 16,281 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 7,500 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 35000 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെന്നൈ, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അസം, കേരളം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരി 5.2 ആണെങ്കിൽ മഹാരാഷ്ട്രയിൽ ഇത് 5.44 ശതമാനമാണ്. വ്യാഴാഴ്ച 7,200 കേസുകൾ കൂട്ടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷം കവിഞ്ഞിട്ടുണ്ട്.

ഹരിയാനയുടെ അതിർത്തി നഗരങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപ്പത്ത്, ജജ്ജാർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ച ഹരിയാണയിൽ റിപ്പോർട്ട് ചെയ്ത 123 കേസുകളിൽ 92 എണ്ണവും ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപ്പത്ത് എന്നിവിടങ്ങളിൽ നിനാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഹരിയാണയെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന അതിർത്തികളും അടച്ച് സീൽവെച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തുള്ള റോഡുകളിലെ ഗതാഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ; നരേന്ദ്ര മോദി- അമിത്ഷാ ചര്‍ച്ച; നിര്‍ണ്ണായകംലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്കോ; നരേന്ദ്ര മോദി- അമിത്ഷാ ചര്‍ച്ച; നിര്‍ണ്ണായകം

English summary
Malayalee nurse tries to commit suicide after tests coronavirus positive in critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X