കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി യുവാവിന്റെ മരണം കൊലപാതകം: കൊല നടത്തിയത് ബിറ്റ് കോയിന് വേണ്ടിയെന്ന്

Google Oneindia Malayalam News

ഡെറാഡൂൺ: ഡെറാഡൂണിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പോലീസ്. 485 കോടി രൂപയുടെ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതിനായി യുവാവിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നിവെന്നാണ് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. മലപ്പുറം വടക്കൻ പാലൂർ സ്വദേശി അബ്ദുൾ ഷുക്കൂറാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുക്കൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുനീഫ്, ആഷിഖ്, യാസിൻ, റിഹാബ് എന്നീ അഞ്ച് മലയാളികളാണ് അറസ്റ്റിലായിട്ടുള്ളത്.

ജനസംഖ്യ രജിസ്റ്റർ: പുറത്തായ ഇന്ത്യക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അസം സർക്കാർജനസംഖ്യ രജിസ്റ്റർ: പുറത്തായ ഇന്ത്യക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അസം സർക്കാർ

കൊലയ്ക്ക് പിന്നിൽ മലയാളികൾ?

കൊലയ്ക്ക് പിന്നിൽ മലയാളികൾ?

കൊലപാതകത്തിന് പിന്നിൽ മലയാളികളായ പത്തോളം വരുന്ന സംഘമാണെന്ന് ഡെറാഡൂണിലെ പോലീസ് സൂപ്രണ്ട് അരുൺ ജോഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ട ഷൂക്കൂറിന്റെ ബിസിനസ് പങ്കാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ഇതോടെയാണ് ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നാല് പേർ ഷുക്കൂറുമായി അടുപ്പമുണ്ടായിരുന്ന ബിസിനസ് പങ്കാളികളാണെന്നും പോലീസ് പറയുന്നു. ബിസിനസിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്.

ബിസിനസ് തകർന്നതോടെ നാടുവിട്ടു

ബിസിനസ് തകർന്നതോടെ നാടുവിട്ടു


ബിറ്റ്കോയിനിന്റെ മൂല്യം ഇടിഞ്ഞതോടെ ഒരു വർഷം മുമ്പ് ഷൂക്കൂറിന്റെ ബിനിനസിന് തകരാൻ തുടങ്ങുകയും നിക്ഷേപകർ പണം ആവശ്യപ്പെട്ടു തുടങ്ങുകയും ചെയ്തുു. കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഷൂക്കൂർ ഇതോടെ ഒമ്പതോളം സുഹൃത്തുക്കൾക്കൊപ്പം ഡെറാഡൂണിലേക്ക് പോകുകയായിരുന്നു. ആഗസ്റ്റ് 12നായിരുന്നു സംഭവം. വിദ്യാർത്ഥിയായ യാസിന് അടുത്തെത്തിയ ഷുക്കൂർ ബിറ്റ് കോയിൻ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സ്വന്തമായി ബിസിനസ് തുടങ്ങി നിക്ഷേപകർക്ക് നൽകാനുള്ള തുക നൽകുമെന്നും ഷുക്കൂർ അറിയിച്ചിരുന്നു.

കെട്ടിയിട്ട് മർദ്ദിച്ചു

കെട്ടിയിട്ട് മർദ്ദിച്ചു


ഇതോടെയാണ് ബിറ്റ്കോയിൻ കൈക്കലാക്കാൻ ആഗസ്റ്റ് 26ന് വാടകവീട്ടിൽ വെച്ച് കസേരയോട് കെട്ടിയിട്ട ശേഷം യുവാവിനെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നുവെന്നാണ് ഡെറാഡൂൺ സിറ്റി പോലീസ് സൂപ്രണ്ട് ശ്വേത ചൌബയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് 28 വരെ മർദ്ദനം തുടർന്നുവെന്നും ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലെത്തിച്ച് സുഹൃത്തുക്കൾ കടന്നുകളഞ്ഞതെന്നുമാണ് പോലീസ് നൽകുന്ന വിവരം.

വിവരമറിഞ്ഞത് എങ്ങനെ...

വിവരമറിഞ്ഞത് എങ്ങനെ...

ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇതോടെയാണ് ഷുക്കൂറിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഇതോടെ സംഘം ഷൂക്കൂറിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും മൃതദേഹം ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധപ്പോഴാണ് ഷൂക്കുറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഇതോടെ പെരിന്തൽമണ്ണ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ച് പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതായും പോലീസ് വ്യക്തമാക്കി. ആശുപത്രിയിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചനകൾ ലഭിക്കുന്നത്.

English summary
Malayalee youth murdered in Dehradoon, five arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X