• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'ഞങ്ങ ചപ്പാത്തിയല്ല, ചോറാണ് തിന്നണത്, അതോണ്ട് ഹിന്ദി അറിയാനും പാടില്ല', അമിത് ഷായ്ക്ക് പൊങ്കാല!

cmsvideo
  Amit Shah Hindi : അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ മാത്രം | Oneindia Malayalam

  കോഴിക്കോട്: ഉത്തരേന്ത്യൻ ഭാഷയായ ഹിന്ദിയെ ദേശീയ ഭാഷയാക്കാനുളള ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ബിജെപിയും ആർഎസ്എസും തന്നെയാണ് ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നടക്കമുളള ശക്തമായ പ്രതിഷേധങ്ങൾ കാരണമാണ് പലപ്പോഴും ആ നീക്കങ്ങൾ പച്ച പിടിക്കാതെ പോയത്. രണ്ടാം മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയതോടെ മുത്തലാഖും കശ്മീരും പോലെ തങ്ങളുടെ അജണ്ടകൾ ഓരോന്നായി ബിജെപി നടപ്പിലാക്കി വരികയാണ്.

  അതിന്റെ ഭാഗമാണ് അമിത് ഷാ നടത്തിയ ഹിന്ദി അനുകൂല പ്രസ്താവനയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്കാണ് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാവുക എന്നും അതിനാൽ ദേശീയ ഭാഷ ഹിന്ദിയാകണം എന്നുമാണ് അമിത് ഷായുടെ പ്രസ്താവന. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുളള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ട്വിറ്ററിൽ ക്യാംപെയ്ൻ ശക്തമാണ്. അതേസമയം അമിത് ഷായുടേ ഫേസ്ബുക്ക് പേജിൽ കയറി മലയാളം പഠിപ്പിക്കുന്ന തിരക്കിലാണ് മലയാളികൾ.

  ബുദ്ധിമാന്ദ്യം കാരണം സാമ്പത്തിക മാന്ദ്യം

  ബുദ്ധിമാന്ദ്യം കാരണം സാമ്പത്തിക മാന്ദ്യം

  അമിത് ഷായുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാനുളള ശ്രമം ഒരു തരത്തിലും അംഗീകരിക്കില്ല എന്ന് മലയാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയാണ്. അമിത് ഷായുടെ പേജിലെ രസകരമായ ചില കമന്റുകൾ കാണാം:

  * എന്ത് ഉടായിപ്പ് പറഞ്ഞു വന്നാലും ബുദ്ധിമാന്ദ്യം കാരണം സാമ്പത്തിക മാന്ദ്യം വരുത്തിയത് നമ്മൾ മറക്കൂല കേട്ടാ

  * കല്യാണരാമനിലെ മുത്തശ്ശൻ പറഞ്ഞതാണ് അതിന്റെ ശരി: “ഈ കിണ്ടിയിങ്ങനെ തെക്കോട്ട് തിരിച്ചു വയ്ക്കല്ലേ. അപശകുനമാ”

  കിണ്ടി വടക്കുതന്നെ ഇരുന്നാൽ മതി. തെക്കോട്ട് തിരിയുന്നത് അപശകുനമാണ്

  (കിണ്ടിദിന ചിന്തകൾ)

  * ഹിന്ദിക്ക് ബെസ്റ്റ് ശോഭേച്ചിയാ... ശഹീദ് ഭഗത് സിങ്... ശഹീദ് ഭഗത് സിങ്...

  ചോർ ആണ് തിന്നണത്

  ചോർ ആണ് തിന്നണത്

  * ഷാജി അണ്ണൻ നമ്മുടെ പ്രധാനമന്ത്രിയുടെ ഓണാശംസകൾ കേട്ടിട്ടുണ്ടാകും. അതുകൊണ്ടായിരിക്കും ഹിന്ദി ഭാഷ മതി എന്നുള്ള ഒരു തീരുമാനത്തിലെത്തിയത്

  * ഷാജിയേട്ടാ.. ഇനി ഞാനൊരു സത്യം പറയാം.. എന്നെ കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല..ഹിന്ദി 10ആം ക്ലാസ്സ്‌ കടമ്പ കടന്ന പാട് എനിക്കെ അറിയൂ.. അന്ന് ഉപേഷിച്ചതാ..

  * ഞാൻ ചോർ ആണ് തിന്നണത്. അതു കൊണ്ട്തന്നെ എനിക്ക് ഹിന്ദി അറിയാനും പാടില്ല

  മലയാളം സംസാരിച്ചു കേൾപ്പിക്ക്..

  മലയാളം സംസാരിച്ചു കേൾപ്പിക്ക്..

  * ഒരു ഭാഷ നേരെ ചൊവ്വേ കൈകാര്യം ചെയ്യാൻ അറിയാം.. അത് മതി.. തനിക്ക് പറ്റുമെങ്കിൽ മലയാളം പഠിച്ചു സംസാരിച്ചു കേൾപ്പിക്ക്..

  * കേരളത്തിലെ എല്ലാവരെയും ഹിന്ദി പഠിപ്പിക്കാന് ഹിന്ദി ഭാഷയില്‍ PHD ഉളള‍ സുരയെയും ശോഭാജിയെയും തന്നെ ഏല്‍പ്പിക്കാന്‍ മറക്കരുത്...

  * നിങ്ങടെ പാര്‍ട്ടിയിലുള്ള ഇവിടുത്തെ പൊട്ടമാരുടെ മലയാളത്തില്‍ ഉള്ള വിവരക്കേട് തന്നെ സഹിക്കാൻ പറ്റുന്നില്ല.. ഇനി ഹിന്ദി പഠിച്ച് ഹിന്ദിയില്‍ ഉള്ള വിവരക്കേട് കൂടി താങ്ങാന്‍ വയ്യേ..

  എല്ലാവർക്കും എന്റെ ഓണം ശമൂഷകൾ..

  എല്ലാവർക്കും എന്റെ ഓണം ശമൂഷകൾ..

  * അമിത് ഷാ സാർ എന്റെ അഭിപ്രായം എല്ലാ ഭാഷയും ഒഴിവാക്കി നമുക്ക് ഒക്കെ ഒരു ആംഖ്യ ഭാഷ മതി എന്നാണ് എന്റെ ഒരിത്

  * സാരേ ജഹാംസേ അച്ചാ - ഈ വണ്ടി കയറിയത് സാറിനു ഇഷ്ടമായില്ല. ഹിന്ദു സിതാര ഹമാര ഹമാര- ഈ വണ്ടി ഞങ്ങടേണ് ഞങ്ങടേണ്... ഇനി ഊരി തരാൻ നിക്കറു മാത്രമേ ഉള്ളൂ..

  * ഇവിടെ പൊങ്കാല ഇടാനും കമന്റ്‌ വായിച്ചു ചിരിക്കാനും വന്നവർ ബിജെപി ഐടി സെല്ലിന്റെ നിരീക്ഷണത്തിലാണ്.. തീഹാർ ജയിലിൽ ജീവിതം ഹോമിക്കേണ്ടെങ്കിൽ മര്യാദക്ക് ജിയോട് മാപ്പ് പറഞ്ഞു പോകുക. എല്ലാവർക്കും എന്റെ ഓണം ശമൂഷകൾ.. - സുമേഷ് കാവിപ്പട

  കാക്കയെ ദേശീയ പക്ഷിയാക്കണ്ടേ

  കാക്കയെ ദേശീയ പക്ഷിയാക്കണ്ടേ

  * മേരെ പ്യാർ ദേശ് വാസിയോം ആകെ അറിയുന്ന ഹിന്ദി ഇതാണ് ഇതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല

  * ഹിന്ദി എഴുതാൻ അറിയാഞ്ഞിട്ട് മലയാളം എഴുതി അതിന്റെ മുകളിലൂടെ ഒരു വര വരച്ച എന്നോടാ ബാല ഹിന്ദി പഠിക്കാൻ പറയുന്നത്

  * ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നതുകൊണ്ടാണ് ഹിന്ദി ദേശീയഭാഷയായതെങ്കിൽ, എണ്ണത്തിൽ കൂടുതൽ ഉള്ള കാക്കയല്ലേ ദേശീയ പക്ഷിയാകേണ്ടത്?

  * ഞാൻ അമിട്ട് ഷാജിയെ കുറ്റം പറയൂല്ല. മോദിയണ്ണൻ ഓണത്തിന്, 'ചിങ്കമാസത്തിലെ ഓണസമൂസ ' നേർന്നപ്പോഴേ കരുതി, ഇതിലും ഭേദം മലയാളി ഹിന്ദി പഠിക്കുന്നതാണെന്ന്

  നാടിനെയോ ഭാഷയേയോ തൊട്ട് കളിച്ചാൽ

  നാടിനെയോ ഭാഷയേയോ തൊട്ട് കളിച്ചാൽ

  * ഹിന്ദി ആരും സംസാരിക്കരുത് എന്ന് പറഞ്ഞിരുന്നേൽ ഞങ്ങൾ പച്ച വെള്ളം പോലെ സംസാരിച്ചേനെ ...ഇതിപ്പോ നിങ്ങൾ ഒരു കാര്യം പറഞ്ഞിട്ട് അനുസരിക്കുക എന്ന് വെച്ചാൽ ഞങ്ങൾക് ചങ്ക് പറഞ്ഞു പോകുന്ന പോലെയാ ....

  * ഇവൻമാരുടെ വിചാരം ഹിന്ദി പഠിക്കാത്തത് കൊണ്ടാണ് കേരളത്തിലും തമ്മിൽ നാട്ടിലും ഒന്നും സീറ്റ് കിട്ടാത്തത് എന്നാണ്. ഞങ്ങൾക് വിവരം ഉള്ളത്കൊണ്ട് ആടോ. വേണമെകിൽ നിങ്ങൾ മലയാളം പഠിക്കു. ഒരു വാക് ഞാൻ പറഞ്ഞു തരാം തറ.

  * കാര്യം ഞങ്ങൾ ഇടതും വലതും പൊരിഞ്ഞ ശത്രുക്കളാ... പക്ഷേ ഞങ്ങളെ നാട്ടിനെയോ ഭാഷയേയോ തൊട്ടു കളിച്ചാൽ ഞങ്ങള് കേറി മാന്തും. മല്ലൂസിൻ്റെ പവർ ഷാജിയേട്ടൻ അറിയട്ടെ..

  പഴം എന്ന് മലയാളത്തിൽ പറ

  പഴം എന്ന് മലയാളത്തിൽ പറ

  * മലയാളിക്ക് ഏത് ഭാഷയും വഴങ്ങും..പറ്റുമെങ്കിൽ ഇവന്മാര് മലയാളം പഠിച്ചു കാണിക്കട്ടെ....അതല്ലേ ഹീറോയിസം

  * നിലവിലുള്ള ഭാഷകൾ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ കാണുമല്ലോ, അപ്പോ രാജ്യം മൊത്തം ബാഹുബലിയിലെ കിലുകിലി ഭാഷ പഠിപ്പിച്ച് ഏക ഭാഷയാക്കിയാൽ രസമാകില്ലെ.. നൂബ്രാ... എവെ.. ക്ലീച്ചാ..

  * തമിഴ് മക്കളെ കണ്ടു പഠിക്കണം ഷാജിയണ്ണന് നല്ല മറുപടി അവർ ഉടനെ കൊടുത്തിട്ടുണ്ട്... ആദ്യം ഇങ്ങളു പഴം എന്ന് മലയാളത്തിൽ പറ. എങ്കിൽ നമ്മൾ ഹിന്ദി പഠിക്കാം..

  ഫേസ്ബുക്ക് പോസ്റ്റ്

  അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Malayalees trolls Amit Shah over his comment about making Hindi national language
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more