രഞ്ജിത്ത് പത്താന്‍ കോട്ട് സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍, എന്നിട്ടും സുരക്ഷാ വീഴ്ച?
ദില്ലി: വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്കു കൈമാറിയതിന് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ കെ കെ രഞ്ജിത്ത് പത്താന്‍ കോട്ട് സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
പത്താന്‍ കോട്ട് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് ചോദ്യം ചെയ്യലിനിടെ രഞ്ജിത്ത് വെളിപ്പെടുത്തിയെങ്കിലും സുരക്ഷാ സേനകള്‍ക്കു നടപടി എടുക്കാനാകും മുന്‍പേ ആക്രമണം നടന്നതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ സംഭാഷണത്തില്‍ പത്താന്‍ കോട്ട് ആക്രമണത്തെ കുറിച്ചും പറഞ്ഞതായും വ്യക്തമായിട്ടുണ്ട്. ഒരു വര്‍ഷമായി ഭീസിയാന വ്യോമസേന താവളത്തിലായിരുന്നു രഞ്ജിത്ത.്
പോലീസ് കസ്റ്റഡിയിലായ രഞ്ജിത്തിന്റെ കാലാവധി തിങ്കളാഴ്ച തീരും. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. വ്യോമസേന അഭ്യാസവുമായും വിവിധ വ്യോമസേനാ താവളങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഐസ് ഐയുടെ യുവതിക്ക് കൈമാറിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications