കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!

Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ കോട്ട പൊളിക്കാന്‍ ഇക്കുറി
കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. ദേശീയ തലത്തില്‍ നരേന്ദ്ര മോദിയെയും ബിജെപി സര്‍ക്കാരിനേയും കൂസലില്ലാതെ നേരിടുന്ന നേതാവാണ് മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന മുന്നേറ്റം ഇക്കുറി പാര്‍ട്ടി സംസ്ഥാനത്തുണ്ടാക്കും എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് സിപിഎമ്മിന്റെ തകര്‍ച്ചയോടെയാണ് ബിജെപി വലിയ ശക്തിയായി വളര്‍ന്ന് കൊണ്ടിരിക്കുന്നത്. സിപിഎമ്മിനും കോണ്‍ഗ്രസിനും തൃണമൂലിനും ഒരുപോലെ ഭീഷണിയാണ് ആ വളര്‍ച്ച. ബംഗാളില്‍ മമതയെ വീഴത്താനുളള ബിജെപി ദൗത്യത്തിന് ചുക്കാന്‍ പിടിക്കുന്നത് ഒരു മലയാളിയാണ്.

ബംഗാളിലെ മമത രാജ്

ബംഗാളിലെ മമത രാജ്

മൂന്ന് പതിറ്റാണ്ട് കാലത്തോളം നീണ്ട് നിന്ന ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ സര്‍ക്കാരുണ്ടാക്കിയത്. അതിന് ശേഷം എതിരാളികളെ അടിച്ചൊതുക്കി അക്ഷരാര്‍ത്ഥത്തില്‍ മമത രാജാണ് ബംഗാളില്‍ നടക്കുന്നത്.

ബിജെപിയെ പ്രതിരോധിക്കാൻ

ബിജെപിയെ പ്രതിരോധിക്കാൻ

തല പൊക്കാന്‍ ആവാത്ത വിധത്തിലാണ് ബംഗാളില്‍ സിപിഎം വീണത്. എന്നാല്‍ മമതയോട് ബിജെപി സംസ്ഥാനത്ത് കടുത്ത രീതിയില്‍ തന്നെ ഏറ്റുമുട്ടുന്നുണ്ട്. ബിജെപി നേതാക്കള്‍ക്ക് റാലികള്‍ക്ക് അനുമതി നിഷേധിച്ചും ഉരുളയ്ക്ക് ഉപ്പേരി പോലെ രൂക്ഷമായി മറുപടികള്‍ നല്‍കിയും മറുവശത്ത് മമത കാവിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

പിന്നിൽ മലയാളി ബുദ്ധി

പിന്നിൽ മലയാളി ബുദ്ധി

ഇക്കുറി എന്നാല്‍ ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നാണ് ചില സര്‍വ്വേകള്‍ പറയുന്നത്. പടിപടിയായി ബംഗാളില്‍ ബിജെപി വളരുന്നതിന് പിന്നില്‍ ഒരു മലയാളി നേതാവിന്റെ കുശാഗ്ര ബുദ്ധിയുമുണ്ട്. ഗുരുവായൂര്‍ സ്വദേശി അരവിന്ദ് മേനോനെ മലയാളികള്‍ക്ക് ആര്‍ക്കും അത്ര പരിചയം കാണില്ല.

അരവിന്ദ് മേനോന്റെ ദൌത്യം

അരവിന്ദ് മേനോന്റെ ദൌത്യം

എന്നാല്‍ ബംഗാളില്‍ മമത ബാനര്‍ജിയേയും തൃണമൂലിനേയും പിടിച്ച് കെട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്നത് ഈ മലയാളിയെ ആണ്. ബിജെപി ഒന്നുമല്ലാത്ത പശ്ചിമ ബംഗാളിലേക്ക് വലിയ ദൗത്യവുമായി അരവിന്ദ് മേനോനെ അമിത് ഷാ അയക്കുന്നത് കഴിഞ്ഞ വര്‍ഷം ആയിരുന്നു.

ബിജെപിയുടെ ദയനീയാവസ്ഥ

ബിജെപിയുടെ ദയനീയാവസ്ഥ

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ അരവിന്ദ് മേനോന്‍ ബംഗാളില്‍ കാവിക്കൊടി പാറിക്കുന്നതിനുളള പണികള്‍ ആരംഭിച്ചു. വടക്കന്‍ ബംഗാള്‍ കേന്ദ്രീകരിച്ച് ആയിരുന്നു പ്രവര്‍ത്തനം. അരവിന്ദ് മേനോന്‍ ബംഗാളിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.

താഴെത്തട്ടിൽ നിന്ന് തുടക്കം

താഴെത്തട്ടിൽ നിന്ന് തുടക്കം

മിക്ക സ്ഥലങ്ങളിലും ബിജെപിക്ക് ബൂത്ത് കമ്മിറ്റികള്‍ പോലും ഇല്ല എന്നതായിരുന്നു സ്ഥിതി. ബംഗാളിലെ പരിവാര്‍ സംഘടനകളെയെല്ലാം ഒപ്പം കൂട്ടുക എന്നതാണ് അരവിന്ദ് മേനോന്‍ ആദ്യം ചെയ്തത്. താഴെത്തട്ടില്‍ നിന്ന് ബിജെപിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കാവിക്കൊടി പറക്കുന്നു

കാവിക്കൊടി പറക്കുന്നു

ഒരു വര്‍ഷത്തിനിപ്പുറം ബംഗാളില്‍ ബിജെപിക്ക് വലിയ മുന്നേറ്റത്തിന് തന്നെ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം കാണുന്ന കാവിക്കൊടികള്‍ അതിന്റെ സൂചനയാണ്. 2021ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ മമത യുഗം അവസാനിക്കുമെന്ന് അരവിന്ദ് മേനോന്‍ പറയുന്നു. മമത ഇപ്പോള്‍ ബംഗാള്‍ ജനതയ്ക്ക് ഒരു ഭാരമാണെന്നും കിട്ടിയ അവസരം മമത കളഞ്ഞ് കുളിച്ചെന്നും അദ്ദേഹം പറയുന്നു.

അമിത് ഷായുടെ പ്രിയങ്കരൻ

അമിത് ഷായുടെ പ്രിയങ്കരൻ

ആര്‍എസ്എസ് വഴിയാണ് അരവിന്ദ് മേനോന്റെ തുടക്കം. ബിജെപിയില്‍ എത്തിയ അരവിന്ദ് മേനോന്‍ പിന്നീട് അമിത് ഷായുടെ പ്രിയങ്കരനായി. ഇതോടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവും തുടങ്ങി. 2014ല്‍ ബീഹാറിലും 2017ല്‍ യുപിയിലും ബിജെപി മുന്നേറ്റത്തില്‍ പങ്കാളിയായി. 2017ല്‍ പാര്‍ട്ടി മേനോനെ ദില്ലിയിലെ ചുമതലകളിലേക്ക് മാറ്റി.

മമതയെ വീഴ്ത്തണം

മമതയെ വീഴ്ത്തണം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമിത് ഷായ്‌ക്കൊപ്പം യാത്ര ചെയ്തിരുന്നു. രാജ്യം എങ്ങനെ ചിന്തിക്കുന്നു എന്ന് നേരിട്ടറിയാനുളളതായിരുന്നു ആ യാത്ര. ബംഗാളി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന മേനോനെ ആ യാത്രയ്ക്ക് ശേഷമാണ് അമിത് ഷാ പശ്ചിമ ബംഗാളിലേക്ക് ദൗത്യവുമായി പറഞ്ഞ് വിട്ടത്.

കാവി പരക്കുന്ന ചുവപ്പ്

കാവി പരക്കുന്ന ചുവപ്പ്

ബംഗാളില്‍ ഇക്കുറി ബിജെപിക്ക് തുണയാകുന്ന വലിയൊരു ഘടകം മമതയോട് സിപിഎമ്മിനുളള ശത്രുതയാണ്. ബംഗാളിലെ ചുവപ്പില്‍ കാവി പടരുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മമത ബാനര്‍ജിയെ തോല്‍പ്പിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഇത് തൃണമൂലിന് വലിയ തിരിച്ചടിയായേക്കും.

നരേന്ദ്ര മോദിയല്ലെങ്കിൽ പ്രധാനമന്ത്രി സോണിയാ ഗാന്ധിയോ എകെ ആന്റണിയോ! ചർച്ചയായി കുറിപ്പ്നരേന്ദ്ര മോദിയല്ലെങ്കിൽ പ്രധാനമന്ത്രി സോണിയാ ഗാന്ധിയോ എകെ ആന്റണിയോ! ചർച്ചയായി കുറിപ്പ്

തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്

English summary
Malayali brain behind BJP's growth in Mamata Banerjee's West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X