ആശ്വാസ തീരത്തേക്ക്.. മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.. രക്ഷകൻ 'ഒസിരിസ്'
Recommended Video

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് നാവിക സേന അറിയിക്കുന്നു. ഫ്രഞ്ച് കപ്പല്‍ ഒസിരിസ് ആണ് അഭിലാഷിനെ സോഡിയാക്ക് ബോട്ടില്‍ പായ്വഞ്ചിയില് നിന്നും പുറത്തേക്ക് എടുത്തത്. അടിയന്തര ചികിത്സ നല്കിയ ശേഷം അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയുടെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 2600 മൈല്‍ അകലെ ഉണ്ടായ ചുഴലിക്കാറ്റിലാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് അഭിലാഷിന്റെ ദേഹത്ത് വീഴുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിലാഷ് എഴുന്നേല്ക്കാന് സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ബോട്ടിനുള്ളില്‍ സുരക്ഷിതനാണ് എന്നും കയ്യിലെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്ന് കൊണ്ടിരിക്കുന്നതായും അഭിലാഷ് ടോമി സന്ദേശങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും അടക്കം അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ദിവസങ്ങളായി നടത്തി വരികയായിരുന്നു.
എന്നാല്‍ അഭിലാഷിനെ കണ്ടെത്താന്‍ പ്രതികൂല കാലാവസ്ഥ വലിയ വെല്ലുവിളിയായി. കനത്ത മഴയും മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റും കാരണം ഇന്ത്യയുടേയും ഓസ്ട്രേലിയയുടേയും ക്പ്പലുകള്ക്ക് അഭിലാഷിന്റെ പായ് വഞ്ചിയുടെ സമീപത്ത് എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഫ്രഞ്ച് മത്സ്യബന്ധന യാനമായ ഒസിരിസ് അഭിലാഷിന് രക്ഷകനായത്. അഭിലാഷിന്റെ അച്ഛന് ടോമി ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഭിലാഷിനെ രക്ഷിച്ചെന്ന വാര്‍ത്ത ആശ്വാസകരമാണെന്ന് ടോമി പ്രതികരിച്ചു.
{document1}
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications