കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസ തീരത്തേക്ക്.. മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി.. രക്ഷകൻ 'ഒസിരിസ്'

Google Oneindia Malayalam News

Recommended Video

cmsvideo
അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

ദില്ലി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് നാവിക സേന അറിയിക്കുന്നു. ഫ്രഞ്ച് കപ്പല്‍ ഒസിരിസ് ആണ് അഭിലാഷിനെ സോഡിയാക്ക് ബോട്ടില്‍ പായ്വഞ്ചിയില്‍ നിന്നും പുറത്തേക്ക് എടുത്തത്. അടിയന്തര ചികിത്സ നല്‍കിയ ശേഷം അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയുടെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 2600 മൈല്‍ അകലെ ഉണ്ടായ ചുഴലിക്കാറ്റിലാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്ന് അഭിലാഷിന്റെ ദേഹത്ത് വീഴുകയായിരുന്നു.

TONY

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിലാഷ് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു. ബോട്ടിനുള്ളില്‍ സുരക്ഷിതനാണ് എന്നും കയ്യിലെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്ന് കൊണ്ടിരിക്കുന്നതായും അഭിലാഷ് ടോമി സന്ദേശങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും അടക്കം അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്താനും രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ദിവസങ്ങളായി നടത്തി വരികയായിരുന്നു.

എന്നാല്‍ അഭിലാഷിനെ കണ്ടെത്താന്‍ പ്രതികൂല കാലാവസ്ഥ വലിയ വെല്ലുവിളിയായി. കനത്ത മഴയും മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റും കാരണം ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും ക്പ്പലുകള്‍ക്ക് അഭിലാഷിന്റെ പായ് വഞ്ചിയുടെ സമീപത്ത് എത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഫ്രഞ്ച് മത്സ്യബന്ധന യാനമായ ഒസിരിസ് അഭിലാഷിന് രക്ഷകനായത്. അഭിലാഷിന്റെ അച്ഛന്‍ ടോമി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഭിലാഷിനെ രക്ഷിച്ചെന്ന വാര്‍ത്ത ആശ്വാസകരമാണെന്ന് ടോമി പ്രതികരിച്ചു.

{document1}

English summary
Abhilash Tomi rescued by French vessal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X