ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി! മരിച്ചത് പാലക്കാട് സ്വദേശികൾ...

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാൽ: മദ്ധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭോപ്പാൽ നർമ്മദ നഗറിൽ താമസിക്കുന്ന ജികെ നായർ, ഭാര്യ ഗോമതി എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യോമസേന മുൻ ഉദ്യോഗസ്ഥനായ ജികെ നായരും, റിട്ടയേർഡ് സർക്കാർ നഴ്സായ ഗോമതിയും മാത്രമാണ് നർമ്മദയിലെ വീട്ടിൽ താമസിച്ചിരുന്നത്.

 വേലക്കാരി...

വേലക്കാരി...

രാവിലെ നർമ്മദ നഗറിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ സമീപത്തെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു.

പരിശോധന...

പരിശോധന...

വിവരമറിഞ്ഞെത്തിയ പോലീസ് വീടും പരിസരവും വിശദമായി പരിശോധിച്ചു. തുടർന്ന് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

കഴുത്തറത്ത്...

കഴുത്തറത്ത്...

മലയാളികളായ ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഗോമതിയുടെ മാലയും വളയും നഷ്ടപ്പെട്ടതിനാൽ മോഷണശ്രമത്തിനിടെയാകാം സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു.

 അന്വേഷണം...

അന്വേഷണം...

കഴിഞ്ഞദിവസം രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും അറിയിച്ചു.

 ഭാര്യയും ഭർത്താവും...

ഭാര്യയും ഭർത്താവും...

മുൻ വ്യോമസേന ഉദ്യോഗസ്ഥനായ ജികെ നായരും റിട്ടയേർഡ് സർക്കാർ നഴ്സായ ഗോമതിയും വർഷങ്ങളായി ഭോപ്പാലിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇവരെ സഹായിക്കാൻ ജോലിക്കാരും ഉണ്ടായിരുന്നു.

മക്കൾ...

മക്കൾ...

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജികെ നായർക്കും ഗോമതിക്കും മൂന്നു പെൺമക്കളാണുള്ളത്. ഇവർ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞതോടെ പ്രായമായ ദമ്പതികൾ മാത്രമാണ് നർമ്മദ നഗറിലെ വീട്ടിൽ താമസിച്ചിരിക്കുന്നത്.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ജീവനൊടുക്കാൻ ശ്രമിച്ചു! ഭാര്യയുടെ പുതിയ വെളിപ്പെടുത്തൽ...

അരുംകൊലയിലേക്ക് നയിച്ചത് കുഞ്ഞബ്ദുള്ളയുടെ സംശയരോഗം? മലയാളി ദമ്പതികളുടെ മൃതദേഹം സൗദിയിൽ ഖബറടക്കി...

കപിൽ സിബലിന്റെ ശക്തമായ വാദങ്ങൾ; മസ്തിഷ്ക പ്രക്ഷാളനം ആവർത്തിച്ച് ശ്യാം ദിവാനും മണീന്ദർ സിങും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malayali couple murdered in bhopal, madhya pradesh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്