മാധ്യമപ്രവര്‍ത്തകയ്ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീല മെസ്സേജുകള്‍..! യുഎഇയില്‍ മലയാളിക്ക് പണിപോയി..!!
ദുബായ്: പ്രശസ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് ഫേസ്ബുക്കില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി യുവാവിന് കിട്ടിയത് മുട്ടന്‍ പണി. ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബിനാണ് ഇയാള്‍ കേട്ടാലറയ്ക്കുന്ന അശ്ലീല മെസ്സേജുകള്‍ അയച്ചത്. ഇതോടെ യുഎഇയില്‍ ജോലി ചെയ്തിരുന്ന ബിന്‍സി ലാല്‍ ബാലചന്ദ്രന്‍ എന്ന മലയാളി യുവാവിനെ കമ്പനി പുറത്താക്കി. ദുബായ് ആല്‍ഫാ പെയിന്റ് കമ്പനിയില്‍ കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.
Read Also: മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ദുരൂഹതകള്‍ നിറഞ്ഞ ബെയിന്‍സ് കോംപൗണ്ട് 117ാം നമ്പര്‍ വീട്..!!

ഇയാളുടെ മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം റാണ അയ്യൂബ് ട്വിറ്ററില്‍ പോസ്‌ററിട്ടിരുന്നു. റാണാ അയ്യൂബിന്റെ സുഹൃത്തുക്കള്‍ ഈ വിവരം ബിന്‍സിലാല്‍ ജോലി ചെയ്യുന്ന യുഎഇ കമ്പനിയെ അറിയിക്കുകയായിരുന്നു. വിവരങ്ങള്‍ പരിശോധിച്ച കമ്പനി ഇയാളെ വിളിച്ച് വരുത്തി വിശദീകരണം ചോദിക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. മാത്രമല്ല ഇയാളുടെ വിസ റദ്ദാക്കുകയും നാടു കടത്തുകയും ചെയ്യും.

ബിന്‍സിലാലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും റാണ അയ്യൂബിന് അയച്ച സന്ദേശങ്ങള്‍ക്ക് പുറമേ ഇസ്ലാമിന് ംതിരേയുള്ള നിരവധി പോസ്റ്റുകളും കണ്ടെത്തി. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് കമ്പനിയുടെ നടപടി. ഇയാള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് കമ്പനി നല്‍കും. ഇയാള്‍ക്കെതിരെ ദില്ലി പോലീസിന് പരാതി നല്‍കുമെന്ന് റാണാ അയ്യൂബ് വ്യക്തമാക്കിയിട്ടുണ്ട്.
Just a sample of the filth i receive on my facebook page. Time to name and shame this pervert pic.twitter.com/e6xeA019JF
— Rana Ayyub (@RanaAyyub) April 6, 2017












Click it and Unblock the Notifications