ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് നേട്ടം
ഭുവനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എസ്എല്‍ നാരായണന് വെങ്കലം. ഭുനേശ്വരില്‍ നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമാണ് ഇദ്ദേഹം.
തിരുവനന്തപുരം സ്വദേശിയാണ് നാരായണന്‍. കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് നാരായണന്‍ പ്രതികരിച്ചു. മികച്ച പ്രകടനം തുടരാന്‍ ആത്മവിശ്വാസം തരുന്നതാണ് ഈ നേട്ടമെന്നും നാരായണന്‍ പറഞ്ഞു.

ജൂനിയര്‍ തലത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് നാരായണന്‍. ആനന്ദ്, അഭിജിത്ത്, ഹരികൃഷ്ണന്‍ എന്നിവര്‍ക്കും മെഡലുകളുണ്ട്. പെണ്‍കുട്ടികളുടെ വിഭാഗത്തിന്‍ മൂന്നു പേരും മെഡല്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications