കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്: യുപി പൊലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്ലീം ലീഗ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരിയുടെ ഗ്രാമമായ ഹത്രാസിലേക്ക് പോകുന്നതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും നീതികരിക്കാനാവാത്തതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. മനുഷ്യസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നതില്‍ യുപി പോലീസിന്റെ ഉന്നതത്വം ഈ സംഭവത്തിലൂടെ വീണ്ടും തുറന്നുകാട്ടുന്നുവെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ്ും മുന്‍ എംപിയുമായ കെഎം ഖാദര്‍ മൊയ്തീന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

up police

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും മറ്റുള്ളവര്‍ക്കുമെതിരായും യുപി പോലീസിന്റെ നടപടിയെ അപലപിക്കുകയാണെന്നും, അവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്നാരോപിച്ചാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദില്ലി ഘടകത്തിന്റെ സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പനെ ആണ് യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സിദ്ദിഖ് കാപ്പനൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

തേജസ്, തത്സമയം ദിനപത്രങ്ങളിലെ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ അഴിമുഖത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അതേസമയം, അറസ്റ്റിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

English summary
Malayali Journalist by UP Police; The action is highly undemocratic and unjustifiable, Says IUML
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X