സിദ്ദീഖ് കാപ്പന് കേസ്; ജേണലിസ്റ്റ് യൂണിയന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കെയുഡബ്ല്യുജെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ കോളിളക്കം സൃഷ്ടിച്ച ഹത്രാസ് പീഡന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ മഥുരയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം കുടുംബവുമായോ അഭിഭാഷകനുമായോ കാണാന്‍ സിദ്ദീഖ് കാപ്പനെ യുപി പോലീസ് അനുവദിച്ചിട്ടില്ല. ഇക്കാര്യം ഹര്‍ജിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യൂണിയന് ഭാരവാഹികള്‍, അഭിഭാഷകന്, കുടുംബം എന്നിവര്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും യൂണിയന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു
ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതിന് ശേഷം കുടുംബത്തെ പോലും കാണാന്‍ അനുവദിക്കാത്തതിനെതിരെ ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി മലപ്പുറത്ത് എത്തിയ വേളയില്‍ കാപ്പന്റെ ഭാര്യ ഇക്കാര്യങ്ങള്‍ വിവരിച്ച് പ്രത്യേക നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. യുപിയിലെ കോണ്‍ഗ്രസുമായി സഹകരിച്ച് വേണ്ടത് ചെയ്യാമെന്ന് രാഹുല്‍ മറുപടി നല്കി എന്നാണ് നേതാക്കള്‍ നല്കിയ പ്രതികരണം. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു.
Recommended Video
ജേണലിസ്റ്റ് യൂണിയന് വേണ്ടി നേരത്തെ സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലായിരുന്നു. ഇന്ന് വില്‍സ് മാത്യു ഹാജരാകുമെന്നാണ് വിവരം. സിദ്ദീഖ് കാപ്പനെ കാണാന്‍ മഥുരയിലെ ജയിലില്‍ പോയിരുന്നു അദ്ദേഹം. പക്ഷേ അനുമതി ലഭിച്ചില്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് വില്‍സ് മാത്യു പറഞ്ഞു.