ദാവൂദിന്റെ ഹോട്ടല്‍ വാങ്ങുന്ന മലയാളിയ്ക്ക് ഷക്കീലിന്റെ ഭീഷണി
മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹം ഇന്ത്യയില്‍ ഇല്ലെങ്കിലും തന്റെ മാഫിയ പ്രവര്‍ത്തനങ്ങള്‍ അതി ശക്തമായിത്തനെന ഇവിടെ തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളിയായ മാധ്യമ പ്രവര്‍ത്തകനാണ് ഇപ്പോള്‍ അതിന്റെ ഒടുവിലത്തെ ഇര.
ദാവൂദ് ഇബ്രാഹിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങാന്‍ ശ്രമിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എസ് ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് ദാവൂദിന്റെ വലംകൈ ആയ ഛോട്ടാ ഷക്കീല്‍ ആണ്. എസ്എംഎസ് വഴിയായിരുന്നു ഭീഷണി.
'നിങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നു എന്ന് അറിഞ്ഞു. നിങ്ങള്‍ക്ക് എന്ത് പറ്റി? നിങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പ്രതീക്ഷിയ്ക്കുന്നു' ബാലകൃഷ്ണന് ഛോട്ടാ ഷക്കീലില്‍ നിന്ന് ലഭിച്ച ഭീഷണി സന്ദേശം ഇങ്ങനെ ആണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications