കൊവിഡ് പോസിറ്റീവ് ആയതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിലായിരുന്ന മലയാളി നഴ്സ് മരിച്ചു!
ചണ്ഡീഗഡ്: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശിനി ബിസ്മി സ്കറിയ ആണ് ഹരിയാനയില്‍ വെച്ച് മരണപ്പെട്ടത്. ഗുരുഗ്രാം മേദാന്ത മെഡിസിറ്റിയില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. മെയ് 28നാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് പിറകേ ബിസ്മി ആത്മഹത്യാശ്രമം നടത്തിയത്.
താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ ബിസ്മി തൂങ്ങുകയായിരുന്നു. ഹോസ്റ്റലിലുളളവര് ബിസ്മിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അതീവഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ബിസ്മി. വ്യാഴാഴ്ച രാവിലെ ആയിരുന്നു ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ബിസ്മിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ബിസ്മിയുടെ ജീവന് നിലനിര്‍ത്തിപ്പോന്നിരുന്നത്. മൂന്ന് മാസം മുന്‍പാണ് മേദാന്ത മെഡിസിറ്റിയില്‍ ബിസ്മി ജോലിക്ക് ചേര്‍ന്നത്. അതേസമയം ബിസ്മി ആത്മഹത്യ ചെയ്തത് കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ട് തന്നെ ആണോ എന്നുളളത് വ്യക്തമല്ല. ബിസ്മി ജോലി ചെയ്തിരുന്ന മേദാന്ത മെഡിസിറ്റി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
ജോലിക്കിടെ ബിസ്മി കൊവിഡ് രോഗികളുമായി ഇടപഴകിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിസ്മിക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി. ബിസ്മി തന്നെ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്രവ പരിശോധന നടത്തിയത്. തുടര്‍ന്ന് ബിസ്മിയ്ക്ക് പരിചയുളള യുവതിയാണ് പരിശോധനാ ഫലം പോസിറ്റീവാണ് എന്ന കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ ബിസ്മി തൂങ്ങുകയായിരുന്നു.
അമേഠിയിൽ പുതിയ യുദ്ധം, സ്മൃതി ഇറാനിക്ക് മുട്ടൻ പണി കൊടുത്ത് കോൺഗ്രസ്, 'സ്മൃതിയെ കാണാനില്ല'!
പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!
ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന് അറസ്റ്റില്‍! അപ്രതീക്ഷിത ട്വിസ്റ്റ്! വീട്ടുവളപ്പിൽ കുഴിച്ചിട്ടത്