പ്രധാനമന്ത്രിക്ക് വാക്സിന് നല്കിയ നഴ്സിങ് സംഘത്തില്‍ മലായാളി നഴ്സും
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിന് നല്കിയ നഴ്സിങ് സംഘത്തില്‍ മലായാളി നേഴ്സും. പുതുച്ചേരി സ്വദേശി നിവേദയായിരുന്നു പ്രധാനമന്ത്രിക്ക് വാക്സിന് നല്‍കിയത്. വാക്സിന് നല്കിയ സംഘത്തില്‍ നിവേദക്കൊപ്പംമുണ്ടായിരുന്നത് മലയാളി നഴ്സും തൊടുപുഴ സ്വദേശിയമുയാ റോസമ്മ അനില്‍ ആണ്.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ എയിംസില്‍ നിന്ന് കോവിഡ് വാക്സിനായ കോവാക്സിന് സ്വീകരിച്ചത്. വാക്സിന് സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. നിരീക്ഷണത്തിന് ശേഷം വണക്കം പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടതെന്ന് സിസ്റ്റര്‍ നിവേദ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി മോദി വാക്സിന് സ്വീകരിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. എയിംസില്‍ നിന്ന് കോവിഡ് വാക്സ്ന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 'കോവിഡിനെതിരെയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കം' മോദി ട്വീറ്റ് ചെയ്തു.
ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
രാജ്യത്ത് രണ്ടാം ഘട്ട വാക്സിന് കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന് സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്സിന് കുത്തിവെപ്പ് ആരംഭിക്കുന്നത്.
ഇന്ത്യ അടിയന്തരാനുമതി നല്കിയ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനും, ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. രണ്ട് ഡോസുകളായാണ് വാക്സിന് സ്വീകരിക്കേണ്ടത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് കോവിഡ് വാക്സിന് നല്‍കിയത്.
വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം