Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

ദില്ലി: ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. ദില്ലി പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് രജത്.

ജൂണ്‍ 29 ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാന്‍ മസാല വില്‍ക്കുന്ന ചിലരാണ് കുട്ടികളെ ആക്രമിച്ചത്. രജത്തിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.

Murder

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ പാന്‍മസാല കച്ചവടക്കാരുമായി സംഘര്‍ഷമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. രജത്തിനൊപ്പമുള്ള വിദ്യാര്‍ത്ഥികളാണ് കൊലപാതകത്തിന് സാക്ഷികള്‍. ഇവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

രജത്തിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. സംഭവത്തില്‍ പോലീസ് നടപടി ഇഴയുകയാണെന്നും ആക്ഷേപമുണ്ട്. രജത്തിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലീസ് രാവിലെ വിവരം ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. സംഭവത്തിന് ശേഷം പാന്‍ മസാല കച്ചവടക്കാര്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+