സൈന്യത്തിലെ ജോലി സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല? മലയാളി സൈനികന്‍ ദില്ലിയില്‍ ആത്മഹത്യ ചെയ്തു...
ജോലി സമ്മര്‍ദ്ദമാണ് ജയപ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ദില്ലി: മലയാളി സൈനികനെ ദില്ലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശി(46)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മണക്കടവ് സ്വദേശിയായ ജയപ്രകാശ് ദില്ലിയിലാണ് താമസം. ജോലി സമ്മര്‍ദ്ദമാണ് ജയപ്രകാശിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
പള്ളിയല്‍ മണക്കടവത്ത് ബാലന്‍ മാസ്റ്റര്‍, ശ്രീമതി എന്നിവരുടെ മകനാണ് ജയപ്രകാശ്. നിഷിയാണു ഭാര്യ. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിതിന്‍, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജൈത്ര എന്നിവര്‍ മക്കളാണ്. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. മൃതദേഹം ദില്ലിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൈനികര്‍ക്കിടയിലെ തൊഴില്‍പീഡനം നേരത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അമിത ജോലിഭാരം കാരണം സൈനികര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞ മലയാളി സൈനികന്‍ റോയ് മാത്യുവിനെ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications