Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യവും ഭാംഗും കുടിച്ച് പൂസായി! മലയാളി വിദ്യാർത്ഥി അർദ്ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ...

ഫെബ്രുവരി 27ന് പാട്ന എയിംസിൽ സംഘടിപ്പിച്ച ഹോളി ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം.

പാട്ന: ഹോളി ആഘോഷത്തിനിടെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിയ മലയാളി എംബിബിഎസ് വിദ്യാർത്ഥിയെ പാട്ന എയിംസിൽ നിന്നും പുറത്താക്കി. കേരളത്തിൽ നിന്നുള്ള അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയെയാണ് പാട്ന എയിംസിൽ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയത്.

ഫെബ്രുവരി 27ന് പാട്ന എയിംസിൽ സംഘടിപ്പിച്ച ഹോളി ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം. ക്യാമ്പസിൽ രാത്രി ഹോളി ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടെയാണ് മലയാളി വിദ്യാർത്ഥി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിയത്.

 ക്യാമ്പസിൽ....

ക്യാമ്പസിൽ....

ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് സമീപത്തുള്ള ഗ്രൗണ്ടിലായിരുന്നു വിദ്യാർത്ഥികൾ ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മിക്കവരും മദ്യപിക്കുകയും ഭാംഗ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഹോസ്റ്റലിലേക്ക്...

ഹോസ്റ്റലിലേക്ക്...

ഗ്രൗണ്ടിൽ ആഘോഷങ്ങൾ തുടരുന്നതിനിടെയാണ് മലയാളിയായ അവസാന വർഷ വിദ്യാർത്ഥി തൊട്ടടുത്തുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഓടിക്കയറിയത്. മദ്യവും ഭാംഗും ഒരുമിച്ച് അകത്താക്കിയതോടെയാണ് മലയാളി ഇത്ര ധൈര്യം കാണിച്ചത്.

പെൺകുട്ടികൾ...

പെൺകുട്ടികൾ...

ഗേൾസ് ഹോസ്റ്റലിലേക്കുള്ള ഓട്ടത്തിനിടെ ലുങ്കി അഴിഞ്ഞുവീണെങ്കിലും മലയാളി പയ്യൻ ഇതൊന്നും കാര്യമാക്കിയില്ല. തുടർന്ന് അർദ്ധനഗ്നനായി ഉടുമുണ്ടില്ലാതെയാണ് വിദ്യാർത്ഥി ആറാം നമ്പർ ഗേൾസ് ഹോസ്റ്റലിലേക്ക് ഓടിക്കയറിയത്.

 നിലവിളിച്ച്...

നിലവിളിച്ച്...

ഹോസ്റ്റലിന്റെ താഴത്തെ നിലയിലേക്ക് ഓടിക്കയറിയ അർദ്ധനഗ്നനായ പയ്യനെ കണ്ട് പെൺകുട്ടികൾ നിലവിളിച്ചു. അടിച്ചു പൂസായെത്തിയ സഹപാഠിയെ കണ്ട് പലരും മുറികളിലേക്ക് ഓടിപ്പോയി. എന്നാൽ ലഹരിയുടെ ഉന്മാദത്തിലായിരുന്ന മലയാളി പയ്യൻ ഇതുകൊണ്ടൊന്നും ഷോ നിർത്തിയില്ല.

 സെക്യൂരിറ്റി...

സെക്യൂരിറ്റി...

ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് ഒടുവിൽ മലയാളി വിദ്യാർത്ഥിയെ ഗേൾസ് ഹോസ്റ്റലിൽ നിന്നും പുറത്തെത്തിച്ചത്. തുടർന്ന് വിദ്യാർത്ഥിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൊണ്ടുപോയ സെക്യൂരിറ്റി ജീവനക്കാർ ഉടൻതന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചു.

നടപടി വേണമെന്ന്...

നടപടി വേണമെന്ന്...

എന്നാൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റലിൽ അതിക്രമിച്ചത് കയറിയത് പെൺകുട്ടികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. സംഭവത്തിൽ ഉൾപ്പെട്ടെ വിദ്യാർത്ഥിയെ പുറത്താക്കണമെന്നും, കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ പിറ്റേദിവസം ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പുറത്താക്കൽ...

പുറത്താക്കൽ...

വിദ്യാർത്ഥിയെ പുറത്താക്കിയില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് പെണ്‍കുട്ടികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ പെൺകുട്ടികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മലയാളി വിദ്യാർത്ഥിയെ കോളേജിൽ നിന്നും പുറത്താക്കാൻ അധികൃതർ തീരുമാനമെടുത്തത്.

 മടങ്ങി...

മടങ്ങി...

അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയെ മൂന്ന് വർഷത്തേക്ക് കോളേജിൽ നിന്നും പുറത്താക്കിയെന്നാണ് പാട്ന എയിംസ് അധികൃതർ അറിയിച്ചത്. സംഭവത്തെക്കുറിച്ച് വിദ്യാർത്ഥിയുടെ മാതാപിതാക്കളെ വിവരമറിയിച്ചതായും, മാർച്ച് ഒന്നിന് തന്നെ വിദ്യാർത്ഥി കേരളത്തിലേക്ക് മടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

പിക്കറ്റ്...

പിക്കറ്റ്...

മലയാളി പയ്യന്റെ 'സാഹസിക പ്രകടനത്തിന്' പിന്നാലെ ക്യാമ്പസിലെ ഗേൾസ് ഹോസ്റ്റലുകളുടെ സുരക്ഷയും വർദ്ധിപ്പിച്ചു. എല്ലാ ഗേൾസ് ഹോസ്റ്റലുകൾക്ക് മുന്നിലും സെക്യൂരിറ്റി പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 ബീഹാറിൽ

ബീഹാറിൽ

അതേസമയം, മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ വിദ്യാർത്ഥികൾക്ക് എവിടെനിന്നാണ് മദ്യം ലഭിച്ചതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്നാണ് അധികൃതരുടെ ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+