ബീഫ് കഴിച്ച് അമ്പലത്തിന് അടുത്ത് നിന്ന മലയാളികള്‍ക്ക് മര്‍ദ്ദനം? സംഭവം ബെഗംളൂരുവില്‍?
ബെംഗളൂരു: ബീഫ് കഴിച്ചു എന്നാരോപിച്ച് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ഉത്തര്‍ പ്രദേശിലാണ്. ഇപ്പോഴിതാ ബീഫ് കഴിച്ച ശേഷം ക്ഷേത്രത്തിന് സമീപത്ത് നിന്നു എന്നാരോപിച്ച് മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചിരിക്കുകയാണത്രെ. ബെംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത് എന്ന് കൈരളി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബീഫ് കഴിച്ച ശേഷം ക്ഷേത്ത്രതിന് സമീപം സമയം ചെലവഴിച്ചു എന്നാരോപിച്ചാണ് യുവാക്കളെ ഒരു സംഘം ആളുകള്‍ ദണ്ഡും മാരകായുധങ്ങളുമായി മര്‍ദ്ദിച്ചത് എന്നാണ് കൈരളിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ബെഗളൂരുവിലെ ഭൂപാസപദ്രയിലാണത്രെ ആക്രമണമുണ്ടായത്. ബൃന്ദാവന്‍ കൊളജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

മലയാളി വിദ്യാര്‍ഥികളായ മര്‍വിന്‍ മൈക്കല്‍ ജോയ്, നിഖില്‍, മുഹമ്മദ് ഹഷീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മെര്‍വിന്റെ പരിക്ക് ഗുരുതരമാണ്. ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെര്‍വിനെ പിന്നീട് നിംഹാന്‍സിലേക്ക് മാറ്റുകയായിരുന്നു. അതേസമയം വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വ്യത്യസ്ത തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
വിദ്യാര്‍ഥികള്‍ താമസിക്കുന്നതിന് സമീപത്ത് ഒരു ക്ഷേത്രമുണ്ടത്രെ. അതിനാല്‍ ഇവിടെ ഗോമാംസം പാചകം ചെയ്യരുതെന്നു തദ്ദേശീയര്‍ ഇവരോട് പറഞ്ഞിരുന്നെന്നും ഇത് ലംഘിച്ചതാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നുമാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications