Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി അധ്യാപകർക്കെതിരെ ലൈംഗികാരോപണവുമായി വിദ്യാർത്ഥികൾ; ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥികൾ സമരത്തിൽ

ചെന്നൈ;മലായളി അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ. മലയാളികളായ അധ്യാപകർക്കെതിരെയാണ് ആരോപണം. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. അതേസമയം വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചു.

അധ്യാപകരായ ഹരിപദ്മൻ, ശ്രീനാഥ്, സായികൃഷ്ണൻ, സഞ്ജിത് ലാൽ എന്നിവർക്കെതിരായാണ് വിദ്യാർത്ഥികളുടെ ആരോപണം. പരിശീലന സമയത്തും മറ്റ് പാഠ്യപ്രവർത്തനങ്ങൾക്കിടയിലും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അക്കാദമിക് സ്കോർ കുറയ്ക്കുമെന്നടക്കം ഭീഷണിപ്പെടുത്തിയാണ് ആൺകുട്ടികളേയും പെൺകുട്ടികളേയും ഉപദ്രവിക്കുന്നത്. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായ തളർത്തുന്ന തരത്തിൽ അധ്യാപകർ പെരുമാറുന്നുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

newproject9

പ്രായപൂർത്തിയാക്കാത്ത കുട്ടികൾ വരെ അധ്യാപകർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കോളേജിലെ വലിയൊരു വിഭാഗം അധ്യാപകരുടെ പിന്തുണയും ഉണ്ട്. നാല് പേരേയും പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അതേസമയം അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ കോളേജ് അടച്ചിടാനാണ് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+