മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും വീണ് മലയാളി യുവതി മരിച്ചു; തിക്കിലും തിരക്കിലും പിടിവിട്ടു....
മീരാ റോഡിലെ ശാന്തിനഗറിൽ താമസിക്കുന്ന മാധവി, ദിവസേന ലോക്കൽ ട്രെയിനിലാണ് ജോലിസ്ഥലത്തേക്ക് പോകാറുള്ളത്.
മുംബൈ: നഗരത്തിലെ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കണ്ണൂർ തലശേരി ധർമ്മടം സ്വദേശി രതീഷ് വാസുദേവന്റെ മകൾ മാധവി(28)യാണ് മരിച്ചത്.
താമസസ്ഥലത്ത് നിന്നും ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മീരാ റോഡിനും ദഹിസറിനുമിടയിലാണ് അപകടം സംഭവിച്ചത്. മുംബൈ സബർബൻ ട്രെയിനിലെ തിരക്കിൽപ്പെട്ടാണ് മാധവി ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണത്.

മീരാ റോഡിലെ ശാന്തിനഗറിൽ താമസിക്കുന്ന മാധവി, ദിവസേന ലോക്കൽ ട്രെയിനിലാണ് ജോലിസ്ഥലത്തേക്ക് പോകാറുള്ളത്. യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുന്ന സബർബൻ ലോക്കൽ ട്രെയിനിൽ കയറിപ്പറ്റിയ മാധവി കൂടുതൽ സമയം തിരക്കിൽ നിൽക്കാനാകാതെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
കണ്ണൂർ തലശേരി ധർമ്മടം സ്വദേശി രതീഷ് വാസുദേവനാണ് മാധവിയുടെ അച്ഛൻ. അമ്മ വീണ, വല്ലഭി ഏകസഹോദരിയാണ്. മുംബൈ മീരാറോഡിലെ ശാന്തിനഗറിലാണ് മാധവിയുടെ കുടുംബം താമസിക്കുന്നത്. സംസ്ക്കാര ചടങ്ങുകൾ പിന്നീട് നടക്കും.












Click it and Unblock the Notifications