Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരാനോവായി രഞ്ജിത; അഹമ്മദാബാദ് വിമാനഅപകടത്തില്‍ മരണപ്പെട്ടവരില്‍ മലയാളിയും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ടവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാറാണ് മരിച്ചത്. രഞ്ജിതയ്ക്ക് അപകടത്തില്‍ പരിക്കേറ്റതായുള്ള വിവരം നേരത്തെ വില്ലേജ് അധികൃതർക്ക് ലഭിച്ചിരുന്നു. പിന്നാലെ മരണപ്പെട്ടതായുള്ള വിവരും ഗുജറാത്തില്‍ നിന്നും ഔദ്യോഗികമായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് എത്തി.

കേരള സർക്കാറിന് കീഴില്‍ ജോലി ലഭിച്ചിരുന്ന രഞ്ജിത അവധിയെടുത്ത് ലണ്ടനില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു രഞ്ജിത വീട്ടില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടത്.

ahmedabad-flight-crash-

തിരുവല്ലയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ മാർഗ്ഗമെത്തിയ രഞ്ജിത അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോയി. അവിടെ നിന്നാണ് അപകടത്തില്‍പ്പെട്ട ലണ്ടന്‍ വിമാനത്തില്‍ യാത്ര തിരിക്കുന്നത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന രഞ്ജിത നേരത്തെ ഗള്‍ഫിലും ജോലി ചെയ്തിരുന്നു. വീട് പണി പൂർത്തീകരിച്ച് വരുന്നതിന് ഇടയിലാണ് ദുരന്തമുണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു.

അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 1.39-ഓടെയാണ് അപകടമുണ്ടായത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരായിരുന്നു അപകടത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിഭാ​ഗത്തിൽ പെട്ട വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ഉടനെ പൈലറ്റ് അപായ സൂചനയായ 'മെയ് ‍ഡേ' സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ വിമാനവുമായു ള്ള ആശയവിനിമയം നഷ്ടപ്പെട്ടതായും എ ടി സി അറിയിച്ചു. അപകടപ്പെട്ടവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായിരുന്നതായുള്ള വിവരവും പുറത്ത് വന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹന്‍ റെഡ്ഡിയെ വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ റാം മോഹന്‍ റെഡ്ഡി ഹൈദരാബാദില്‍ നിന്നും അഹമ്മദാബാദിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയെയും അഹമ്മദാബാദ് പോലീസ് കമ്മീഷണറെയും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+