കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യ 2 കപ്പല്‍ അയക്കും

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: സൗദി അറേബ്യയുടെയും സഖ്യരാജ്യങ്ങളുടെയും വ്യോമാക്രമണത്തെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് ഇന്ത്യ രണ്ട് കപ്പലുകള്‍ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

യെമനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ അയല്‍ രാജ്യമായ ജിബൗട്ടിയിലേക്ക് കപ്പലില്‍ എത്തിക്കാനാണ് പരിപാടി. സുഷമ സ്വരാജിനെ കണ്ട ശേഷം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.

cruise-ship-600.jpg -Properties

കപ്പല്‍മാര്‍ഗ്ഗം കൊണ്ടുവരാന്‍ കഴിയാത്തവരെ റോഡ് മാര്‍ഗ്ഗം സൗദി അറേബ്യയിലെത്തിച്ച് അവിടെ നിന്നും ഇന്ത്യയില്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്.

ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും നല്‍കാതെ അവരുടെ യാത്രയ്ക്കും തടസം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി യമനിലെ മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമന്ന് യമനിലെ ഇന്ത്യന്‍ അംബാസിഡറോഡ് ആവശ്യപ്പെട്ടിട്ടുള്ളതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

English summary
In the wake of unrest in Yemen, the Central Government will send two ships to rescue the Indians including Keralites stranded there, Union External Affairs Minister Sushma Swaraj informed Chief minister Oommen Chandy on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X