കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അനുനയ നീക്കങ്ങള്‍ ചെറുതായി പിഴയ്ക്കുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ മുഹമ്മദ് നടത്തിയ പ്രസംഗത്തില്‍ കശ്മീരില്‍ ഇന്ത്യ കടന്നുകയറ്റം നടത്തിയെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ ഇത് ഇന്ത്യയില്‍ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മലേഷ്യയെ ബഹിഷ്‌കരിക്കണമെന്ന വാദം ശക്തമായിരിക്കുകയാണ്.

ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളികളിലൊന്നാണ് മലേഷ്യ. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാട് ഈ വിഷയത്തില്‍ നിര്‍ണായകമാണ്. അതേസമയം പാകിസ്താന്റെ വാദങ്ങളോട് യോജിക്കുന്ന പ്രസ്താവനകളാണ് തുര്‍ക്കിയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഉണ്ടായത്. ഇവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയമായി എന്നും ഇവരുടെ നിലപാടുകള്‍ സൂചിപ്പിക്കുന്നു.

മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞത്...

മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞത്...

യുഎന്നില്‍ തുര്‍ക്കിയും ചൈനയും കശ്മീര്‍ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് മലേഷ്യ പ്രധാനമന്ത്രി മഹാധീറും കശ്മീര്‍ വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചത്. കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈയ്യടക്കി വെച്ചതാണെന്നായിരുന്നു മഹാധീര്‍ പറഞ്ഞത്. ഇതിന് ഇന്ത്യക്ക് ഒരുപാട് കാരണങ്ങള്‍ ഉണ്ടാവാം. പക്ഷേ അത് തെറ്റ് തന്നെയാണ്. ഇന്ത്യ പാകിസ്താനുമായി ചേര്‍ന്ന് സമാധാനപരമായി ഇത് പരിഹരിക്കണമെന്നും മഹാധീര്‍ ആവശ്യപ്പെട്ടു.

ബോയ്‌ക്കോട്ട് മലേഷ്യ

ബോയ്‌ക്കോട്ട് മലേഷ്യ

മഹാധീറിന്റെ പ്രസ്താവന ഇന്ത്യയില്‍ നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. ബോയ്‌ക്കോട്ട് മലേഷ്യ എന്ന ഹാഷ്ടാഗ് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. മലേഷ്യയിലേക്ക് ഇന്ത്യക്കാരാരും യാത്ര ചെയ്യരുതെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്. ഒന്നും ചെയ്യാന്‍ കെല്‍പ്പില്ലാത്ത രാഷ്ട്രങ്ങളുടെ പ്രസ്താവനയില്‍ മോദി സമ്മര്‍ദ്ദത്തിലാവേണ്ടെന്നും, നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും, രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരും മോദിക്കൊപ്പമുണ്ടാവുമെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഹാഷ്ടാഗുകള്‍ സജീവം

ഹാഷ്ടാഗുകള്‍ സജീവം

മൂന്ന് ഹാഷ്ടാഗുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. കശ്മീര്‍ ഹമാരാ ഹെ എന്ന ഹാഷ്ടാഗാണ് ഇതില്‍ പ്രധാനം. ബോയ്‌ക്കോട്ട് മലേഷ്യ, ബോയ്‌ക്കോട്ട് തുര്‍ക്കി എന്ന ഹാഷ്ടാഗുകളും സജീവമായിരിക്കുകയാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മലേഷ്യയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജിഹാദി പാകിസ്താനെ പിന്തുണച്ച മലേഷ്യയിലേക്ക് ഇനി യാത്രയില്ലെന്നും, മറ്റുള്ള സുഹൃത്തുക്കളോടും ഇത് തന്നെ പറയുമെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ട്വീറ്റ് ഇങ്ങനെ

ട്വീറ്റ് ഇങ്ങനെ

മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നതില്‍ ലോകത്തിനുള്ള നിസ്സയാഹത യുഎന്‍ പ്രമേയത്തിലൂടെ പരിഹരിക്കപ്പെട്ടു. എന്നാല്‍ കശ്മീരില്‍ യുഎന്‍ പ്രമേയം ഇല്ലാത്തത് കൊണ്ട് കൈയ്യേറ്റവും പിടിച്ചടക്കലും അംഗീകരിക്കപ്പെട്ടെന്നും മഹാധീര്‍ മുഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത്. വര്‍ഗീയമായി ചിന്തിക്കുന്ന രാജ്യമെന്നാണ് പലരും മലേഷ്യയെ വിമര്‍ശിക്കുന്നത്.

ടൂറിസം വേണ്ട

ടൂറിസം വേണ്ട

ചിലര്‍ മലേഷ്യയില്‍ കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ട്വീറ്റ് ചെയ്താണ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഇന്ത്യക്കാര്‍ മലേഷ്യ സന്ദര്‍ശിച്ചെന്നും, അതുകൊണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി ആരും മലേഷ്യ തിരഞ്ഞെടുക്കാതിരിക്കുക. പാമോയിലിന്റെ കയറ്റുമതി നിര്‍ത്തിവെക്കുക എന്നീ നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയ നല്‍കുന്നത്. നേരത്തെ ഈസ്‌റ്റേണ്‍ ഇക്കണോമിക്ക് ഫോറത്തിനിടെ മഹാധീറുമായി മോദി ചര്‍ച്ച നടത്തിയിരുന്നെങ്കിലും കശ്മീര്‍ വിഷയത്തില്‍ മോദിക്ക് പിന്തുണ നല്‍കുമെന്ന ഉറപ്പ് ലഭിച്ചിരുന്നില്ല.

തുര്‍ക്കിയുടെ നിലപാട്

തുര്‍ക്കിയുടെ നിലപാട്

തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ്ബ് ഉര്‍ദുഗാനും മോദിയുടെ വാദത്തെ തള്ളിയിരുന്നു. എട്ട് മില്യണ്‍ ആളുകള്‍ കശ്മീരില്‍ കുടുങ്ങി കിടക്കുകയാണെന്നായിരുന്നു ഉര്‍ദുഗാന്‍ ആരോപിച്ചത്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ഇതോടെ തുര്‍ക്കിക്കെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. 15 ബില്യണിന്റെ വ്യാപാര ബന്ധമാണ് മലേഷ്യയും ഇന്ത്യയും തമ്മിലുള്ളത്. ഇന്ത്യയുടെ പത്താമത് വലിയ വ്യാപാര പങ്കാളിയാണ് മലേഷ്യ.

<strong>32000 കോടി തടഞ്ഞുവെച്ചു, മധ്യപ്രദേശിന് പ്രളയ സഹായമില്ല, മോദിയുടെ വീടിന് മുന്നിലേക്ക് കോണ്‍ഗ്രസ്!!</strong>32000 കോടി തടഞ്ഞുവെച്ചു, മധ്യപ്രദേശിന് പ്രളയ സഹായമില്ല, മോദിയുടെ വീടിന് മുന്നിലേക്ക് കോണ്‍ഗ്രസ്!!

English summary
malaysian pms speech at un draws ire from indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X