കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാല്‍ഡ കലാപം: ബിജെപി നേതാക്കള്‍ അന്വേഷിക്കുന്നത് എന്തിന്? പിന്നില്‍ വലിയ കാരണം തന്നെ..

  • By Siniya
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ വര്‍ഗീയ കലാപത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി നേതാക്കളെ തിരിച്ചയച്ചു. ആക്രമണം നടന്ന കാളിയചക്കിലെത്തി വിശദാംശങ്ങളറിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനെത്തിയതായിരുന്നു അവര്‍. എന്നാല്‍ മാല്‍ഡ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ഇവരെ തിരിച്ചയച്ചു.

എംപിമാരും ബംഗാളില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും അടങ്ങുന്ന നാലംഗ സംഘത്തെയാണ് ജില്ലാ ഭരണകൂടം സ്റ്റേഷനില്‍ നിന്നു തിരിച്ചയച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് സംഭവം.

മാല്‍ഡ കലാപം

മാല്‍ഡ കലാപം

പ്രവാചകനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചുക്കൊണ്ട് ഹിന്ദുമഹാസഭ നേതാവ് നടത്തിയ പ്രസംഗമാണ് പശ്ചിമ ബംഗാളിനെ കലാപത്തിലേക്ക് എത്തിച്ചത്.

ബിജെപി നേതാക്കളെ തിരിച്ചയച്ചു

ബിജെപി നേതാക്കളെ തിരിച്ചയച്ചു

പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ വര്‍ഗീയ കലാപത്തെ കുറിച്ച അന്വേഷിക്കാനെത്തിയ ബിജെപി നേതാക്കളെ തിരിച്ചയച്ചു. ആക്രമണം നടന്ന കാളിയചക്കിലെത്തി വിശദാംശങ്ങളറിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാനെത്തിയതായിരുന്നു അവര്‍.

സംഘര്‍ഷാവസ്ഥ രൂക്ഷമാകും

സംഘര്‍ഷാവസ്ഥ രൂക്ഷമാകും

എംപിമാരായ എസ് എസ് അലുവാലിയ, ഭൂപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ റാം ബംഗാളില്‍ നിന്ന് ശരദ്‌ല ദ്വിവേദി, പ്രസൂണ്‍ ബാനര്‍ജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചാല്‍ സംഘര്‍ഷം രൂക്ഷമാകുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

 ബിജെപിയുടെ ആരോപണം

ബിജെപിയുടെ ആരോപണം

ബിജെപി അംഗങ്ങളെ സംഘര്‍ഷസ്ഥലത്തേക്ക് കടത്തി വിടാത്തത് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

 പ്രതിഷേധം

പ്രതിഷേധം

ജനുവരി മൂന്നിന് മാല്‍ഡയിലെ കാളിയചക്കില്‍ മതപരമായ പ്രതിഷേധം നടത്താന്‍ ആയിരങ്ങളാണ് എത്തിയത്. ഇത് അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്‌റ്റേഷനും പരിസരത്തുമുണ്ടായിരുന്ന വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു.

ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തത്

ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തത്

ജനുവരി ഏഴാം തിയ്യതി സംസ്ഥാനത്തെ ഏക എം എല്‍ എയായ സമിക് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ബിജെപി സംഘം മാല്‍ഡ സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

കലാപം വര്‍ഗ്ഗീയ ലഹള

കലാപം വര്‍ഗ്ഗീയ ലഹള

പശ്ചിമ ബംഗാളില്‍ നടന്ന കലാപം വര്‍ഗ്ഗീയ ലഹളയല്ലെന്നും മാവോയിസ്റ്റ് ആക്രമമാണെന്നുമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടത്. ഈ കലാപത്തെ ദേശീയ മാധ്യമങ്ങളും അവഗണിച്ചിരുന്നു.

സംഘര്‍ത്തിന്റെ തീവ്രത കുറഞ്ഞു

സംഘര്‍ത്തിന്റെ തീവ്രത കുറഞ്ഞു

കുറച്ചു ദിവസങ്ങളായിട്ട മാല്‍ഡ സംഘര്‍ഷത്തില്‍ അയവു വന്നിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് 130 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പത്ത് പേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറുപേരെ ജാമ്യത്തില്‍ വിട്ടു.

പ്രസംഗം നടത്തിയത്

പ്രസംഗം നടത്തിയത്

അഖിലഭാരത ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയാണ് വിദ്വേഷ പ്രസംഗം നടത്തിയത്. പ്രവാചകന്‍ മുഹമ്മദാണ് ലോകത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയെന്നായിരുന്നു പ്രസ്താവന. ഉത്തര്‍ പ്രദേശ് മന്ത്രി അസംഖാന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ സ്വവര്‍ഗാനുരാഗി എന്നു പറഞ്ഞതിന്റെ പിന്നാലെയാണ് കമലേഷിന്റെ പ്രസ്താവന.

English summary
Malda violence: BJP team detained, sent back to Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X