കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്ക് അനധിക്യതമായി കടക്കാന്‍ ശ്രമം, മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍!!

Google Oneindia Malayalam News

തൂത്തുക്കുടി: മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീപ് അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്. ചെറിയൊരു കപ്പലിലാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. കപ്പലില്‍ ഒരു ജീവനക്കാരനായി വേഷം മാറിയാണ് അദീപ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.

1

അതേസമയം അദീപിന്റെ അറസ്റ്റ് ഇതുവരെ മാലിദ്വീപ് സ്ഥിരീകരിച്ചിട്ടില്ല. അദീപിനെതിരെ മാലിദ്വീപില്‍ ഉണ്ടായിരുന്ന നിരധി കേസുകള്‍ നേരത്തെ കോടതി റദ്ദാക്കിയിരുന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മാലിദ്വീപ് ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ കൈവശമായിരുന്നു ഇയാളുടെ പാസ്‌പോര്‍ട്ട്. അതുകൊണ്ട് മറ്റ് മാര്‍ഗങ്ങള്‍ വഴി ഇന്ത്യയിലെത്താന്‍ സാധിക്കാതെ പോയത്. അന്വേഷണങ്ങളുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ അദീപിനെ കാണാനില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അഴിമതി വിരുദ്ധ കമ്മീഷന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മീഷന് മുന്നില്‍ ഹാജരായി അദ്ദേഹം മൊഴി നല്‍കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല. നേരത്തെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദീപ് ഇന്ത്യയിലെത്തിയിരുന്നു. ആറുമാസത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നിര്‍ദേശവുമുണ്ടായിരുന്നു.

അദീപിനെതിരെ നിരവധി ആരോപണങ്ങളുണ്ട്. രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തി എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഫണ്ടുകള്‍ തിരിച്ചുപിടിച്ചിട്ടില്ല. മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയ്യൂമിന് വേണ്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവും അദീപിനെതിരെയുണ്ട്. ഇതിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. യമീനിനെതിരെ അദീപ് സാക്ഷി പറയാനിരിക്കുകയാണ്.

ഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെ

English summary
maldives ex vp arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X