ഇന്ത്യയുമായി പ്രതിരോധ സഹകരണം പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് മാലിദ്വീപ്; പ്രതിരോധമന്ത്രി ഇന്ത്യയിൽ
ഡൽഹി: ഇന്ത്യയുമായി പ്രതിരോധ സഹകരണം പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് മാലിദ്വീപ്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയാക്കിയ മാലിദ്വീപില് നിന്നും ഇന്ത്യ സൈനിക ഉദ്യോഗസ്ഥരെ പിൻവലിച്ച് എട്ട് മാസങ്ങൾക്ക് ശേഷം മാലിദ്വീപ് മന്ത്രി ന്യൂഡൽഹി സന്ദർശനം നടത്തിയിരിക്കുകയാണ്.
ഇന്ത്യൻ മഹാസമുദ്ര ദ്വീപസമൂഹത്തിന്റെ പ്രതിരോധ തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഉന്നതതല ചർച്ചകൾക്കായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മാലിദ്വീപ് പ്രതിരോധമന്ത്രി മുഹമ്മദ് ഗസ്സൻ മൗമൂണുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ മാലിദ്വീപുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ സന്നദ്ധത രാജ്നാഥ് സിംഗ് അറിയിച്ചു.

pc: X
ഉഭയകക്ഷി പ്രതിരോധത്തിന്റെയും സുരക്ഷാ സഹകരണത്തിന്റെയും എല്ലാ വശങ്ങളും ഇരു മന്ത്രിമാരും വിശദമായി അവലോകനം ചെയ്തായും പറയുന്നു. ഇന്ത്യ - മാലിദ്വീപ് സാമ്പത്തിക സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കുന്നതിൽ അടുത്ത് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ചർച്ചയിൽ ഇരുപക്ഷവും പുന സ്ഥാപിച്ചതായി പ്രതിരോധ മന്ത്രിലായം അറിയിച്ചു.
മാലിദ്വീപിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത സിംഗ് അറിയിച്ചു.
കുറച്ച് മാസങ്ങളിലായി മാലിദ്വീപ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ്. നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസു തന്റെ തിരഞ്ഞെടുപ്പിന് വിജയത്തിന് ശേഷം ഇന്ത്യ വിരുദ്ധ, ചൈന അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞിരുന്നു.
പ്രസിഡന്റായി തിരഞ്ഞെടുത്തിന് ഒരു ദിവസം കഴിഞ്ഞ് സിവിൽ സഹായത്തിനായി മാലിദ്വീപിലുള്ള എല്ലാ സൈനിക ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിക്കണമെന്ന് മുയിസു വ്യക്തമാക്കിയിരുന്നു.
അണ്ടർവാട്ടർ സർവേകൾ നടത്തുന്നതിനുല്ള മാലിദ്വീപിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പുറമെ സമുദ്ര, വ്യോമ, ഭൗമ ഡൊമെയ്നുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലും മാലിദ്വീപ് സ്വയം ഭരണ നിയന്ത്രണം നിലനിർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2024 ഫെബ്രുവരിയിൽ ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തെ 2024 മാർച്ച് 10 ന് മുമ്പ് ന്യൂഡൽഹിയിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ രണ്ട് വ്യോമയാന പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്ന ശേഷിക്കുന്ന ഉദ്യോഗസ്ഥരെ അതേ വർഷം മേയ് 10 ന് മുൻപ് പിൻവലിക്കാൻ ഉത്തരവിട്ടിരുന്നു. അധികാരത്തിൽ എത്തി 2024 ഒക്ടോബർ മാസത്തിൽ മാത്രമാണ് മുയിസു ഇന്ത്യയിലേക്ക് ആദ്യമായി എത്തിയത്. എന്നിരുന്നാലും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നിരുന്നു.












Click it and Unblock the Notifications