പെണ്‍കുട്ടികള്‍ മരം നടേണ്ടെന്ന് വാശി പിടിച്ച് അധ്യാപകന്‍; കാരണം കേട്ട് പരാതി നല്‍കി രക്ഷിതാക്കള്‍..
മുംബൈ: ആർത്തവത്തിന്റെ പേരിൽ ആദിവാസി വിദ്യാർത്ഥിനികളെ മരം നടുന്നതിൽ നിന്ന് വിലക്കി. മഹാരാഷ്ട്രയില നാസിക് ജില്ലയിലാണ് സംഭവം. ആർത്തവമുള്ള പെൺകുട്ടികൾ മരം നട്ടാൽ മരത്തിന്റെ വളർച്ച മുരടിക്കുമെന്ന് പറഞ്ഞാണ് അധ്യാപകൻ മരം നടന്നുതിൽ നിന്ന് കുട്ടികളെ വിലക്കിയത്.
നാസികിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തോട്ടം പരിപാലിക്കുന്നതിനിടെയാണ് കുട്ടികളെ ആർത്തവത്തിന്റെ പേരിൽ മരം നടുന്നതിൽ നിന്ന് വിലക്കിയത്. സ്‌കൂളിലെ ആദിവാസി വിദ്യാർത്ഥിനിയാണ് തനിക്കും സുഹൃത്തുക്കൾക്കും നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

'ഞങ്ങൾ മരം നട്ടാൽ മരം വളരില്ലെന്നും ഉണങ്ങിപ്പോകുമെന്നും മറ്റ് കുട്ടികളോടും അധ്യാപകർ പറഞ്ഞു'. പരാതി ഉന്നയിച്ച പ്ലസ്ടു വിദ്യാർത്ഥിനി പറഞ്ഞു. വിവരം വീട്ടിൽ പറഞ്ഞതോടെ വീട്ടുകാരാണ് ആദിവാസി വികസന വകുപ്പിന് പരാതി നൽകിയത്. 500ഓളം പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് സംഭവം നടക്കുന്നത്.
കഴിഞ്ഞ വർഷം ഇങ്ങനെ നട്ട മരങ്ങൾ വളർന്നില്ലെന്നും അതിനാൽ ഇത്തവണ മരത്തിന്റെ അടുത്ത് പോലും പോകരുതെന്നും അധ്യാപകർ പറഞ്ഞതായി കുട്ടികൾ പറയുന്നു.
മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...
വിഷയത്തിൽ ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മിഷനും സംഭവമന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി.












Click it and Unblock the Notifications