കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഗാവ് സ്‌ഫോടന കേസ് പ്രതി, ഗാന്ധി ഘാതകനെ പുകഴ്ത്തി; പ്രഗ്യ സിങ് ഇനി പ്രതിരോധ സമിതിയിലും

Google Oneindia Malayalam News

ദില്ലി: വിവാദ നായികയായ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിനെ പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ കാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ 21 അംഗങ്ങളാണുള്ളത്. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ പ്രഗ്യ ജാമ്യത്തിലിറങ്ങിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

Sadhvi

അടുത്തിടെ ഒട്ടേറെ വിവാദങ്ങളില്‍പെട്ടിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഇവര്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിനെ പരാജയപ്പെടുത്തിയാണ് പ്രഗ്യ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തിയ പ്രഗ്യയുടെ നടപടി ഏറെ വിവാദമായിരുന്നു. ഗോഡ്‌സെ യഥാര്‍ഥ രാജ്യസ്‌നേഹിയാണെന്നാണ് പ്രഗ്യ പറഞ്ഞത്.

മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേനമഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന

കൂടാതെ ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ മകനാണെന്നും അവര്‍ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികള്‍ ഇവര്‍ ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു. പ്രതിപക്ഷ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും ശരദ് പവാറും പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയ സമിതിയില്‍ അംഗങ്ങളാണ്.

പ്രതിരോധ ഇടപാടുകളിലും മറ്റും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ ബന്ധപ്പെട്ട സമിതിയുടെ അനുമതി ആവശ്യമാണ്. ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് സമിതി. പ്രതിരോധ ഇടപാടുകള്‍ സമിതിയില്‍ ചര്‍ച്ച ചെയ്യും. അനുമതി ലഭിച്ച ശേഷമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ.

English summary
Malegaon Blast Accused Pragya Thakur Nominated to House Panel on Defence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X